November 23, 2024

Login to your account

Username *
Password *
Remember Me
Author

Author

ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6 മണിക്ക് സീ കേരളം ചാനൽ സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ ഒരു നവജാതശിശുവിന് 'ഇന്ത്യ' എന്ന് നാമകരണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുന്നത്.
"ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ദി ലിവർ " (INASL-2022) ആഗസ്റ്റ് 4 മുതൽ 7 വരെ ഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ "യങ് ഇൻവെസ്റ്റിഗേറ്റർ (ക്ലിനിക്കൽ)" പ്രബന്ധ അവതരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിന് അതുല്യമായ നേട്ടം .
ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര ആഗോള സംവിധാനമായ ഓപ്പണ്‍സിഗ്നലിന്‍റെ 'ഇന്ത്യ മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവ റിപ്പോര്‍ട്ട് - ഏപ്രില്‍ 2022' പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വിയെ തെരഞ്ഞെടുത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ജെ.ഡി.യു എൻ.ഡി.എ സർക്കാരിൽ തുടരുന്നതിൽ ഉടൻ തീരുമാനമുണ്ടാകും. എൻ.ഡി.എ വിട്ടാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
വാതിൽ പടിക്കല്‍ ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ഇന്ധനം ക്രെഡിറ്റ് സംവിധാനത്തിലൂടെ നല്‍കുന്ന റീപോസ് പേ അവതരിപ്പിച്ചു. ഡാറ്റം എന്ന പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ചാവും ഇത് പ്രവര്‍ത്തിക്കുക.
'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് പത്ത് ബുധനാഴ്‌ച രാവിലെ 11ന് പിഎസ്‌സി‌‌ ഓഫീസില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി പിഎസ്‌സി ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്.
കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു.
തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും.