തിരുവനന്തപുരം: "ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ദി ലിവർ " (INASL-2022) ആഗസ്റ്റ് 4 മുതൽ 7 വരെ ഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ "യങ് ഇൻവെസ്റ്റിഗേറ്റർ (ക്ലിനിക്കൽ)" പ്രബന്ധ അവതരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിന് അതുല്യമായ നേട്ടം . പ്രസ്തുത വിഭാഗത്തിലെ പി ജി വിദ്യാർത്ഥി ഡോ വിജയ് നാരായണനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് ആശുപത്രികളിൽനിന്നുമായി അവതരിപ്പിച്ച പ്രബന്ധങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ മൂന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു. ഡോ വിജയ് നാരായണനെ കൂടാതെ ഡോ റുഷീൽ സോളങ്കി, ഡോ ആന്റണി ജോർജ് എന്നിവരും അവാർഡ് സെക്ഷനിലേക്കു പരിഗണിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ഒരു ആശുപത്രിക്ക് ഇത്തരം ഒരു അവാർഡ് ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ് . തിരുവനന്തപുരം മെഡിക്കൽ കോളേജ് ,മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ ഡി.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പഠനങ്ങൾ നടന്നിരുന്നത് .