March 28, 2024

Login to your account

Username *
Password *
Remember Me

രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ എത്തി; ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും

The teaser of Radheshyam's new song has arrived; The song will be released on December 1 The teaser of Radheshyam's new song has arrived; The song will be released on December 1
പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. മലരോട് സായമേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്. മനോഹര ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.