April 02, 2025

Login to your account

Username *
Password *
Remember Me

ബസിംഗ ഷോയിൽ റെനോ ട്രൈബർ കാർ വെറും 2.62 രൂപയ്ക്ക് സ്വന്തമാക്കി അരുവിക്കര സ്വദേശിയായ ജീന എ എസ്

 Gene AS, a native of Aruvikkara, bought a Renault Triber car for just Rs 2.62 at the Basinga Show Gene AS, a native of Aruvikkara, bought a Renault Triber car for just Rs 2.62 at the Basinga Show
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംവേദനാത്മക ബിഡിങ് ഷോയായ ബസിംഗയുടെ പ്രത്യേക ലേല പരിപാടിയിൽ വെറും 2.62 രൂപയ്ക്ക് ഒരു റെനോ ട്രൈബർ സെവൻ-സീറ്റർ കാർ സ്വന്തമാക്കി അരുവിക്കര സ്വദേശിയായ ജീന എ എസ്.
സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തു വരുന്ന ബസിംഗ ഷോയിൽ ഒക്ടോബർ 31 മുതൽ നവംബർ 21 വരെ നീണ്ടു നിന്ന പ്രത്യേക ലേലത്തിലാണ് ജീന വിജയിയായത്. 6.88 ലക്ഷം വിലയുള്ള റെനോ ട്രൈബർ വെറും 2.62 രൂപയ്ക്കു സ്വന്തമാക്കിയാണ് ജീന ചരിത്രം കുറിച്ചത്.
പ്രശസ്ത നടനായ ഗോവിന്ദ് പത്മസൂര്യ അവതാരകനായെത്തുന്ന ബസിംഗ ബിഡിങ് ഷോ ഇതിനകം മികച്ച പ്രതികരണമാണ് നേടിയിട്ടുള്ളത്. ബസിംഗ ആപ്പ് ഇൻസ്റ്റാൾ ചെയ്ത പ്രേക്ഷകരുടെ ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുത്ത ആറ് മത്സരാർത്ഥികളും ഒരു സെലിബ്രിറ്റി അതിഥിയും തമ്മിൽ ബിഡിംഗ് ഗെയിം സ്റ്റുഡിയോയിലാണ് നടക്കുന്നത്. ബസിംഗ മൊബൈൽ ആപ്പ് മുഖേന വീട്ടിൽ ഇരുന്നും തത്സമയ ബിഡ്ഡിംഗ് ഷോയിൽ പങ്കെടുക്കാവുന്നതാണ്.
"വിജയിയായ ജീന എ എസിനെ ബസിംഗ ടീമിനു വേണ്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്തവണത്തെ ലേല പരിപാടിയിൽ മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങളുടെ ഉപയോക്താക്കൾക്കായി ഇതു പോലെയുള്ള ആവേശകരമായ മത്സരഘടകങ്ങൾ അവതരിപ്പിക്കും," ബസിംഗയുടെ ബിസ്നസ് മേധാവി പിയൂഷ് രാജ്ഗാർഹിയ പറഞ്ഞു.
വിജയിയെ അഭിനന്ദനമറിയിച്ച സീ കേരളം ബിസ്നസ് മേധാവി സന്തോഷ് നായർ, കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ വിജയികളാകുന്നതിൽ സീ കേരളം ചാനലിന് അതിയായ സന്തോഷമുണ്ട് എന്നറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 28 November 2021 10:10
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...