April 01, 2026

Login to your account

Username *
Password *
Remember Me
Author

Author

ടൈറ്റന്‍ കമ്പനി ഹരിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ചെടികള്‍ നടാനുള്ള ഗോ ഗ്രീന്‍ നീക്കത്തിനു തുടക്കം കുറിച്ചു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി മാരത്തോണ്‍ റിലേയിലൂടെയാണ് ടൈറ്റന്‍റെ ഗോ ഗ്രീന്‍ നീക്കങ്ങള്‍ക്കു തുടക്കംകുറിച്ചത്.
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.
ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 - 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ എസ്യുവിഡബ്ല്യു ആയി മാറിയിരുന്നു. 40,000-ലധികം ഓര്‍ഡറുകളുമായി ടൈഗൂണിന് മികച്ച പ്രതികരണം ലഭിച്ചു.
സെപ്റ്റംബർ 12: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ ജാഥ പാളയത്തെത്തിയപ്പോൾ ദേശീയ സ്മാരകമായ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ നായകൻ രാഹുൽ ഗാന്ധി പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്‍പ്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപനം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ദാവൂദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലം.
കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഷംസുദ്ദീന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 78 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.