April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും.
തിരുവനന്തപുരം: സീനിയര്‍ ലിംവിംഗ് മേഖലയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി സീസണ്‍ ടു. തിരുവനന്തപുരത്തെ പ്രശസ്ത സീനിയര്‍ ലിവിംഗ് സ്ഥാപനമായ ആശാ കെയര്‍ ഹോംസിനെ ഏറ്റെടുത്ത് സീസണ്‍ ടു സീനിയര്‍ ലിവിംഗ് എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള സീസണ്‍ ടുവിന്‍റെ ആദ്യ ചുവടുവയ്പ്.
ഉത്സവകാല വാങ്ങലുകളുടെ ആവേശത്തിന് ഊര്‍ജ്ജം പകരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഇന്ത്യയിലെ മുൻനിര പ്രീമിയം കാര്‍ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) തങ്ങളുടെ ഉപഭോക്താക്കൾക്കായി ആകർഷകവും താങ്ങാനാവുന്നതുമായ സാമ്പത്തിക പദ്ധതികൾ ലഭ്യമാക്കാനായി ബാങ്ക് ഓഫ് മഹാരാഷ്‍ട്രയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്ഫോമായ ഒല ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.
കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ. തോമസ്, ഐഎസ് ഡിസി ഡയറക്ടര്‍ വേണുഗോപാല്‍ വി. മേനോന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ദില്ലി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കി. വന്‍കിട ഐടി കമ്പനികളേയും സംരംഭകരേയും ആകര്‍ഷിക്കുന്നതിനും ഐടി വളര്‍ച്ചയുടെ പങ്കുപറ്റാനമായി 2004ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്.
കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും.
പാലക്കാട്: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി ഇരുപത്തി അഞ്ച് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് തരൂർ എംഎൽഎ പി.പി.സുമോദിനു സമർപ്പിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസനാർ സ്വാഗതം അറിയിച്ച് ആരംഭിച്ച ചടങ്ങിൽ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് സുമതി ടീച്ചർ അധ്യക്ഷത വഹിച്ചു.