April 29, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു.
മുംബൈ, ഏപ്രിൽ 20, 2022- രാജ്യത്ത് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകളുടെ ഡീലർമാരുടെ എണ്ണം 100 കടന്നു.
പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുൻ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുൻ ഡിജിപി എ പി രാജൻ ഐ പി എസ് ആണ് താൻ പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ചത്.
കൊച്ചി: ജാരോ എഡ്യുക്കേഷന്‍ പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് ലോകോത്തര ടെക്നോ-ഫങ്ഷണല്‍ പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നു. ഐടി തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ പ്രോഗ്രാമുകള്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 20 രൂപ എന്ന നിലയില്‍ 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും.
കൊച്ചി: വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആയ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഓരോ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വ്യക്തിഗത അഗ്നി സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനായി ഫയര്‍ ആന്‍റ് സെക്യൂരിറ്റി അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കും.
രാജ്യത്തെ ചടുലവും വൈവിധ്യപൂര്‍ണവുമായ തൊഴില്‍ സംസ്‌ക്കാരവുമുള്ള മികച്ച സ്ഥലമായി യു.എസ്.ടിയെ തെരഞ്ഞെടുത്തു തിരുവനന്തപുരം:പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്.
കൊച്ചി:കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സര്‍ഗോത്സവത്തിന്റെ 8-ാം പതിപ്പായ സൃഷ്ടി -2021 ന്റെ ഫലം പ്രഖ്യാപിച്ചു.
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍ ധവാനും. കിംഗ്ഫിഷറിന്റെ 'സ്പ്രെഡ് ദി ചിയര്‍' കാംപയിന് ഇവരുടെ പങ്കാളിത്തം തുടക്കമിടും. കാംപയിനിന്റെ ഭാഗമായി രശ്മികയും വരുണും ചേര്‍ന്ന് ഒരു ഡാന്‍സ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിന്‍ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടിവിസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം സമ്പത്താണ്. രശ്മികയും വരുണും ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ചേരുതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാന്‍ഡ് അനുഭവങ്ങള്‍ ഉയര്‍ത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു. പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കിംഗ്ഫിഷറിനൊപ്പം സന്തോഷം പകരുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. പ്രാദേശികമായി മാത്രമല്ല, ലോകമെമ്പാടും ആസ്വദിക്കുന്ന, ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് കിംഗ്ഫിഷര്‍. കിംഗ്ഫിഷര്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതയാണെന്നു രശ്മിക മന്ദാന പറഞ്ഞു.
Ad - book cover
sthreedhanam ad