കൊച്ചി: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എഡ്യുടെയ്മെന്‍റ് പ്ലാറ്റ്ഫോമായ കിഡ്സാനിയ ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ജാരോയുടെ ടോപ്പ് സ്കോളേഴ്സുമായി സഹകരിച്ച് പുതിയ 'ടോപ്പ് സ്കോളേഴ്സ് ഇന്നവേഷന് ലാബ്' അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഈ ബ്രാന്‍ഡിലൂടെ സമുദ്ര ജീവി സംരക്ഷണത്തെ കുറിച്ച് അവബോധം ലഭിക്കും.
വിനോദവും പഠനവും കാര്യക്ഷമമായി സമന്വയിപ്പിച്ച് വിനോദ മാര്‍ഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള നാലിനും 16നും ഇടയിലുള്ള കുട്ടികളെ സജീവമാക്കുന്ന മുന്നിര ഇന്ത്യന്‍ പ്ലാറ്റ്ഫോമാണ് കിഡ്സാനിയ. കിഡ്സാനിയയുടെ ഇന്‍ഡോര്‍ നഗരം - അതിന്‍റെ നടപ്പാതകള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍, പ്രവര്‍ത്തനക്ഷമമായ സമ്പദ് വ്യവസ്ഥ എന്നിവയോടൊപ്പം പ്രമുഖ ബഹുരാഷ്ട്ര, സ്വദേശീ ബ്രാന്‍ഡുകളുടെ തിരിച്ചറിയാവുന്ന 'അനുഭവങ്ങളുടെ' കേന്ദ്രവുമാണ്, യഥാര്‍ത്ഥ ലോകത്തിന്‍റെ പ്രതിച്ഛായയും സാദൃശ്യവും പകര്‍ത്തുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
പുതിയ ഹൈ-ടെക് ഇന്‍ററാക്റ്റീവ് ടോപ്പ്സ്കോളേഴ്സ് ഇന്നവേഷന്‍ ലാബില്‍ കുട്ടികള്‍ അസിസ്റ്റന്‍റ് മറൈന്‍ ഗവേഷകരുടെ റോളിലായിരിക്കും. സമുദ്രജീവി പ്രതിസന്ധിയെക്കുറിച്ച് പഠിക്കുകയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആവാസവ്യവസ്ഥയില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യും. എഐ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മറൈന്‍ ആവാസവ്യവസ്ഥയില്‍ പവിഴ പുറ്റുകള്‍ക്കുള്ള പ്രാധാന്യം കണ്ടെത്താന്‍ കുട്ടികളെ സഹായിക്കും.
കൂടാതെ, ആഗോളതാപനം, മലിനീകരണം, മണ്ണൊലിപ്പ്, വാണിജ്യപരമായ മീന്‍പിടിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം സംഭവിക്കുന്ന പവിഴപ്പുറ്റുകളുടെ ബ്ലീച്ചിങിനെകുറിച്ചും പരിസ്ഥിതിയില്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ചും അവര്‍ പഠിക്കും.
അസിസ്റ്റന്‍റ് മറൈന്‍ ഗവേഷകര്‍ എന്ന നിലയില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമുദ്ര സംരക്ഷണ ദൗത്യം ഏറ്റെടുത്ത് പ്ലാസ്റ്റിക്കില്‍ കുടുങ്ങിയ സമുദ്രജീവികളെ രക്ഷിച്ച് അത്യാധുനിക രീതിയില്‍ പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ട് പരിസ്ഥിതിയെ പരിപാലിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
ഭാവി തലമുറയെ ഒരു നല്ല നാളെ കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുക എന്നത് കിഡ്സാനിയയുടെ ദൗത്യമാണ്. ടോപ്പ്സ്കോളര്‍മാരുമായി സഹകരിക്കുന്നതിലൂടെ ഒരു സ്ക്രീനിന്‍റെ അതിരുകള്‍ക്കപ്പുറത്ത് ഒരു എഡ്ടെക് അനുഭവം ഒരു സവിശേഷ ഹൈബ്രിഡ് എഐ അധിഷ്ഠിത അനുഭവത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുവെന്ന് കിഡ്സാനിയ ഇന്ത്യയുടെ ചീഫ് പാര്‍ട്ണര്‍ഷിപ്പ് ഓഫീസര്‍ പ്രേരണ ഉപ്പല്‍ പറഞ്ഞു.
സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ പഠിക്കുന്നത് രസകരവും എളുപ്പവും പഠിതാക്കള്‍ക്ക് വ്യക്തിഗതമാക്കാന്‍ ടോപ്പ്സ്കോളര്‍മാര്‍ ശ്രമിക്കുന്നു. ടോപ്പ്സ്കോളേഴ്സ് - ജാരോ എജ്യുക്കേഷന്‍റെ സംയുക്ത സംരംഭമായ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫൈഡിജിറ്റല്‍ ഇന്നൊവേഷന്‍ ലാബ് വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക ആശങ്കകള്‍ക്കും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനും പുറമേ നൂതന സാങ്കേതികവിദ്യയുടെ ഒരു ലോകം കുട്ടികളെ തുറന്നുകാട്ടാനും പരിചയപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്ന് ജാരോ ഗ്രൂപ്പ് സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.