April 25, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചുവന്ന രണ്ടുദിവസത്തെ ശില്പശാല സമാപിച്ചു.
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനി ടെക്‌വാന്റേജ് സിസ്റ്റംസ് കിന്‍ഫ്ര ഫിലിം, വീഡിയോ ആന്‍ഡ് ഐ.ടി പാര്‍ക്കിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നാലാമത്തെ ഓഫീസിന്റെ ഉദ്ഘാടനം കിന്‍ഫ്ര പാര്‍ക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് ആദിത്യവര്‍മ നിര്‍വഹിച്ചു. കിന്‍ഫ്ര ഡയറക്ടര്‍ ജോര്‍ജ്കുട്ടി അഗസ്തി ചടങ്ങില്‍ മുഖ്യാതിഥിയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അഡ്വാന്‍സ് ടെക്‌നോളജികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തിലേക്ക് കടന്നുവരുന്നതും പ്രവര്‍ത്തിക്കുന്നതും വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് പ്രിന്‍സ് ആദിത്യവര്‍മ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് വരാനുള്ള മനോഭാവമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് പിന്നിലെന്നും കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞെന്നും അദ്ദേഹം സംരംഭക രംഗത്തെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതിനൊപ്പം കൂട്ടിച്ചേര്‍ത്തു. കിന്‍ഫ്ര പോലൊരു എക്കോസിസ്റ്റത്തിലേക്കുള്ള കമ്പനിയുടെ കടന്നുവരവിന്റെ ഗുണങ്ങളും സവിശേഷതകളും ജോര്‍ജ്കുട്ടി അഗസ്തി വിവരിച്ചു. കംഫര്‍ട്ട് സോണ്‍ വിട്ട് ഇരുട്ടിലേക്ക് ചാടി അതിനെ വെളിച്ചമാക്കാന്‍ തയാറാകുന്നവരാണ് വിജയിച്ച കഥകള്‍ രചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രധാന ശേഷിയും സുസ്ഥിരമായ വളര്‍ച്ചയ്ക്കാവശ്യമായ സൂഷ്മമായ ആസൂത്രണവുമാണ് ടെക്‌വാന്റേജിന്റെ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഒ ദേവിപ്രസാദ് ത്രിവിക്രമന്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനമായി അധ്വാനിക്കുന്ന ടെക്‌വാന്റേജ് ടീമിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടെക്‌വാന്റേജ് എം.ഡിയും കോ ഫൗണ്ടറുമായ ജീജ ഗോപിനാഥ് നന്ദി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പിനിയിലെ ജീവനക്കാരുടെ എണ്ണം 500ലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജീജ കൂട്ടിച്ചേര്‍ത്തു.
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മംഗലാപുരം : ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പണിപൂര്‍ത്തിയാക്കിയ സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡറലിക്കട്ടെയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി വി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമായി. തുല്യത, ഗുണത,പ്രാപ്യത എന്നിവ ഉറപ്പ് വരുത്തിയാകും പാഠ്യപദ്ധതി പരിഷകരണം. ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കണമെന്ന് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ആശയരൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്യവേ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത പ്രദേശങ്ങൾ, ഭാഷകൾ, വിഭാഗങ്ങൾ എന്നിവയിലുടനീളമുള്ള സ്രഷ്‌ടാക്കളുടെ കഴിവും സർഗ്ഗാത്മകതയും ആഘോഷമാക്കുവാൻ ഫാൻഫെസ്റ്റ് 2022. വെര്‍ച്വല്‍ പെര്‍ഫോമന്‍സുകളിലൂടേയും ഷോകളിലൂടേയും ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത് നാല്‍പ്പതിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ കൊച്ചി: ഇന്ത്യയിലെ ആരാധകര്‍ക്ക് ആഘോഷമായി യൂട്യൂബ് ഫാന്‍ഫെസ്റ്റ് 2022 മടങ്ങിയെത്തുന്നു.
കൊച്ചി: റൂഫ്‌ടോപ് സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയുമായി സോള്‍സ്മാര്‍ട്ട് ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ വി-ഗാര്‍ഡ് അവതരിപ്പിച്ചു.
ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കമ്മ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഐഎസ്‌സിഎയുടെ കൊച്ചി, ബംഗലൂരു കാമ്പസുകളില്‍ ലഭ്യമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഒക്‌ടോബര്‍ പത്തിനകം ഫയലുകള്‍ തീര്‍പ്പാക്കണം തിരുവനന്തപുരം: ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.