November 24, 2024

Login to your account

Username *
Password *
Remember Me

സ്കിൽ ഇന്ത്യയുടെ 'നാഷണൽ അപ്രന്റിസ്ഷിപ്പ് മേള' 2021 ൽ ഏകദേശം 52,000 അപ്രന്റീസുകളെ നിയമിച്ചു

Skill India's 'National Apprenticeship Fair' has hired about 52,000 apprentices in 2021 Skill India's 'National Apprenticeship Fair' has hired about 52,000 apprentices in 2021
കൊച്ചി : ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിന്റെയും (ഡിജിടി), നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (എൻഎസ്ഡിസി) നേതൃത്വത്തിൽ ‘അപ്രന്റിസ്ഷിപ്പ് മേള’ സംഘടിപ്പിച്ചു. ഇന്ത്യയിലെ 660 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ഒരു ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി 51,991 അപ്രന്റീസുകളെ നിയമിച്ചു. പവർ, റീട്ടെയിൽ, ടെലികോം, ഐടി/ഐടിഇഎസ്, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് തുടങ്ങി 30 -ലധികം മേഖലകളിൽ പ്രവർത്തിക്കുന്ന 5060 -ലധികം സംഘടനകളിൽ നിന്നുള്ള പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു. കൂടാതെ, വെൽഡർ, ഇലക്ട്രീഷ്യൻ, ഹൗസ്കീപ്പർ, ബ്യൂട്ടീഷ്യൻ, മെക്കാനിക് തുടങ്ങി നിരവധി തസ്തികകൾ ഉൾപ്പെടെ 500 -ലധികം ട്രേഡുകളിൽ (നിയുക്തവും ഓപ്ഷണൽ) ഇടപഴകാനും അപ്രന്റീസ്ഷിപ്പ് തിരഞ്ഞെടുക്കാനുമുള്ള അവസരം രാജ്യത്തെ ഉദ്യോഗാ൪ഥികൾക്ക് ലഭിച്ചു.
അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമായതിലൂടെ അപേക്ഷകർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിച്ചു. നേരിട്ടുള്ള വ്യവസായ എക്സ്പോഷർ ലഭിക്കുന്നതിനൊപ്പം ബന്ധപ്പെട്ട തൊഴിലുടമകളിൽ നിന്ന് ഓൺ-ദി-സ്പോട്ട് അപ്രന്റീസ്ഷിപ്പ് ഓഫറുകളും ലഭിച്ചു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് 5000 രൂപ മുതൽ 9000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ചൊരു അവസരമാണ്. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിൽ (NCVET) സർട്ടിഫിക്കേഷൻ ലഭിക്കുന്നതു വഴി പരിശീലനത്തിനു ശേഷം അവരുടെ തൊഴിൽ സാധ്യതയും വർദ്ധിക്കാൻ സഹായകമാകുന്നു.
പൊതു പ്ലാറ്റ്ഫോമിൽ കഴിവുള്ള അപ്രന്റീസുകളെ കണ്ടെത്താനും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും അവസരം ലഭിച്ച സ്ഥാപനങ്ങൾക്ക് പരിപാടി മികച്ച അവസരമായി. റെയിൽവേ, ഒഎൻജിസി, ടാറ്റ, മാരുതി ഉദ്യോഗ് തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, കുറഞ്ഞത് നാല് വർക്കിംഗ് അംഗങ്ങളുള്ള ചെറുകിട വ്യവസായങ്ങളും പരിപാടിയിൽ അപ്രന്റീസുകളെ നിയമിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.