April 02, 2026

Login to your account

Username *
Password *
Remember Me
സാമ്പത്തികം

സാമ്പത്തികം (28)

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്, അതാതയത് 80 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'എസ്ബിഐ പാട്രണ്‍സ്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതി ആരംഭിച്ചു. നിലവിലുള്ളതും പുതിയതുമായ എഫ്ഡി നിക്ഷേപകര്‍ക്ക് ലഭ്യമായ 'എസ്ബിഐ പാട്രണ്‍സ്' സ്കീമിന് കീഴില്‍, 0.10 ശതമാനം വരെ അധിക പലിശ ലഭിക്കും. നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. '
ബജറ്റില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാര മേഖല. ഉണങ്ങിയ പഴങ്ങളുടെ ആരോഗ്യ നേട്ടങ്ങള്‍ കണക്കിലെടുത്ത് അവയുടെ ചരക്ക് സേവന നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നും അവ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്നും രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാരികളുടെ സംഘടനയായ നട്ട്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൗണ്‍സിലിന്‍റെ കണക്കനുസരിച്ച്, രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ച 18 ശതമാനം ആണ്. 2029 ആകുമ്പോഴേക്കും ഇത് 12 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44-) മത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
സംസ്ഥാനത്തെ ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ ആന്ധ്ര പ്രദേശിൽനിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. ജി.എസ്.ടി. വകുപ്പിൽ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പുനഃസംഘടന നടന്നതു കേരളത്തിലാണെന്നു സംഘം അഭിപ്രായപ്പെട്ടു.
കേരളത്തിൽ രണ്ടാംഘട്ട അമൃത് പദ്ധതികളുടെ അവലോകനത്തിനും സാമ്പത്തിക മാനേജ്‌മെന്റിനുമായി തയാറാക്കിയ അമൃത് 2.0 സിംഗിൾ നോഡൽ ഏജൻസി (എസ്.എൻ.എ) ഡാഷ് ബോർഡ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള കർമ പദ്ധതി നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. .
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.
2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണ്ണർ അനുമതി നൽകി.
തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഗുണഭോക്തൃയോഗം നടത്തും.
Page 1 of 2
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 41 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...