November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഫെഡറൽ ബാങ്ക് ശാഖകളിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാവുന്നു. തങ്ങളുടെ ശാഖകളിലൂടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ വിതരണം നടത്താനുള്ള സമ്മതപത്രത്തിൽ ഫെഡറല്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും കൈകോര്‍ത്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പുറത്തിറക്കിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറും മൈ സ്റ്റാമ്പും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പോസ്റ്റല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ സിആര്‍ രാമകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.
മുംബൈ: സ്കോഡ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ വിൽപന- സർവീസ് കേന്ദ ങ്ങളുടെ എണ്ണം 2020-ൽ 38 ആയിരുന്നെങ്കിൽ ഇപ്പോൾ 70 ആയി വർധിച്ചു.
അങ്കമാലി : ലിയോ ഡിസ്ട്രിക് 318 D യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലോത്ത് കളക്ഷൻ ഡ്രൈവ് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഡ്രൈവിലൂടെ ശേഖരിക്കുന്ന വസ്ത്രങ്ങൾ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിർധനരായ കുടുംബങ്ങൾക്ക് കൈമാറാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ജോർജ് മൊറേലി, ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാറിന് കൈമാറികൊണ്ട് പദ്ധതിയുടെ ഔദ്യോഗികമായ വിതരണോൽഘാടനം നടത്തി. കുട്ടികളിൽ സേവനമനോഭാവം വളർത്തിയെടുക്കാനായി ലയൺസ് ക്ലബ്ബിന്റെ ഈ പദ്ധതി വഴിയൊരുക്കുമെന്ന് ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാർ പറഞ്ഞു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ചടങ്ങിൽ ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ട് അഭിജിത് പ്രകാശ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ കെ എം അഷറഫ്, ലിയോ ഡിസ്ട്രിക്ട് സെക്രട്ടറി ഭവ്യ സി ഓമനക്കുട്ടൻ, ട്രെഷറർ ഭാരത് കൃഷ്ണൻ സി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
തിരുവനന്തപുരം: സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്.സി., എഫ്.എച്ച്.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട്. ഇപ്പോഴത്തെ സമരത്തില്‍ അവര്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. രണ്ടാമതായി അവര്‍ ഉന്നയിച്ച ആവശ്യം ജോലിഭാരം കുറയ്ക്കുക എന്നതാണ്. ഇതിനായി ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്. ആറ്, ഏഴ് തീയതികളില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ പ്രതിനിധികള്‍ സംതൃപ്തരായിരുന്നു. അവര്‍ സമരം അവസാനിപ്പിക്കാനും തയാറായി. എന്നാല്‍ ഇപ്പോഴത്തെ സമരത്തിനായി നോട്ടീസ് നല്‍കിയത് ആദ്യം വന്ന പ്രതിനിധികള്‍ ആയിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. പിജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രിന്‍സിപ്പല്‍മാരുമായി സംസാരിച്ചു. ഇത്തരം നടപടികള്‍ പാടില്ലെന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരാലംബരും സാധാരണക്കാരുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെത്തുന്നത്. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസി. പ്രൊഫസര്‍മാര്‍, അസോ. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ അധിക സേവനം അതത് മെഡിക്കല്‍ കോളേജുകള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് രാജ്യാന്തര ഏജൻസിയായ UNICEF. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു UNICEF പ്രതിനിധികൾ. UNICEF സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് UNICEF പ്രതിനിധികൾ വ്യക്തമാക്കി. UNICEF - മായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു . കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ UNICEF -മായി സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു . നിലവിൽ UNICEF പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്ന കരിയർ പോർട്ടൽ, SCERT യുമായി ചെർന്നു തയ്യാറാക്കിയ ഉല്ലാസപ്പറവകൾ എന്നീ പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും ധാരണയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറി ഇന്നു മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാണ്. നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം 80 ശതമാനത്തോളം കാനഡയില്‍ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുന്‍നിര്‍ത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.