November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആകെ 146 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ സ്വപ്നങ്ങള്‍ ദൃഢനിശ്ചയത്തോടെ പൂര്‍ത്തീകരിക്കുന്നതിനു പിതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചാരണപരിപാടിയായ 'പപ്പാ കി നയി കഹാനി'ക്ക് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു.
സർക്കാർ സ്‌കൂളുകളിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായാണ് ബൈജൂസും ആന്ധ്രാപ്രദേശ് സർക്കാരുമായുള്ള ഈ കൂട്ടായ്മ കൊച്ചി: സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്.
കൊച്ചി: ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠന അനുഭവങ്ങളും രീതികളും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡ് പ്രശസ്ത നടനും സംവിധായകനുമായ ആര്‍. മാധവനുമായി ചേര്‍ന്ന് വ്യക്തിത്വ വികസനത്തെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസ് പരമ്പര ആരംഭിച്ചു. ഇതോടെ ഇന്ത്യയിലെ 400-ലധികം നഗരങ്ങളിലുള്ള ലീഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകനും വഴികാട്ടിയുമായി മാധവന്‍ മാറി. സുനില്‍ ഗവാസ്കര്‍, സൈന നെഹ്വാള്‍, സാനിയ മിര്‍സ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് ലീഡ് മാസ്റ്റര്‍ക്ലാസുകള്‍ നയിച്ചിട്ടുണ്ട്. പഠന അവസരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മെട്രോകളിലെ സമപ്രായക്കാരോടൊപ്പം എത്താന്‍ കഴിയുമെന്നും ലീഡിന്‍റെ മാസ്റ്റര്‍ ക്ലാസ്സിലൂടെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍. മാധവനെപ്പോലുള്ള വ്യക്തികളില്‍ നിന്നും ഭാവിയിലേക്കുള്ള ജീവിത നൈപുണ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും ലീഡ് സഹ-സ്ഥാപകനും സിഇഒയുമായ സുമീത് മേത്ത പറഞ്ഞു. ലീഡ് മാസ്റ്റര്‍ക്ലാസിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണെന്നും തന്‍റെ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ച് യുവ മനസുകളെ പ്രചോദിപ്പിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഇത് ഒരു അവസരമാണെന്നും ഇന്ത്യയിലെ സ്കൂളുകള്‍ ചെറുപ്പം മുതലേ വ്യക്തിത്വ വികസനം പോലുള്ള ഭാവി നൈപുണ്യങ്ങള്‍ക്ക് അടിത്തറയിടണമെന്നും ഇത് വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ആര്‍. മാധവന്‍ പറഞ്ഞു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് നാളെ (18 ശനി) വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചുവന്ന രണ്ടുദിവസത്തെ ശില്പശാല സമാപിച്ചു.
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനി ടെക്‌വാന്റേജ് സിസ്റ്റംസ് കിന്‍ഫ്ര ഫിലിം, വീഡിയോ ആന്‍ഡ് ഐ.ടി പാര്‍ക്കിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നാലാമത്തെ ഓഫീസിന്റെ ഉദ്ഘാടനം കിന്‍ഫ്ര പാര്‍ക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് ആദിത്യവര്‍മ നിര്‍വഹിച്ചു. കിന്‍ഫ്ര ഡയറക്ടര്‍ ജോര്‍ജ്കുട്ടി അഗസ്തി ചടങ്ങില്‍ മുഖ്യാതിഥിയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അഡ്വാന്‍സ് ടെക്‌നോളജികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തിലേക്ക് കടന്നുവരുന്നതും പ്രവര്‍ത്തിക്കുന്നതും വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് പ്രിന്‍സ് ആദിത്യവര്‍മ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് വരാനുള്ള മനോഭാവമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് പിന്നിലെന്നും കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞെന്നും അദ്ദേഹം സംരംഭക രംഗത്തെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതിനൊപ്പം കൂട്ടിച്ചേര്‍ത്തു. കിന്‍ഫ്ര പോലൊരു എക്കോസിസ്റ്റത്തിലേക്കുള്ള കമ്പനിയുടെ കടന്നുവരവിന്റെ ഗുണങ്ങളും സവിശേഷതകളും ജോര്‍ജ്കുട്ടി അഗസ്തി വിവരിച്ചു. കംഫര്‍ട്ട് സോണ്‍ വിട്ട് ഇരുട്ടിലേക്ക് ചാടി അതിനെ വെളിച്ചമാക്കാന്‍ തയാറാകുന്നവരാണ് വിജയിച്ച കഥകള്‍ രചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രധാന ശേഷിയും സുസ്ഥിരമായ വളര്‍ച്ചയ്ക്കാവശ്യമായ സൂഷ്മമായ ആസൂത്രണവുമാണ് ടെക്‌വാന്റേജിന്റെ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഒ ദേവിപ്രസാദ് ത്രിവിക്രമന്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനമായി അധ്വാനിക്കുന്ന ടെക്‌വാന്റേജ് ടീമിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടെക്‌വാന്റേജ് എം.ഡിയും കോ ഫൗണ്ടറുമായ ജീജ ഗോപിനാഥ് നന്ദി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പിനിയിലെ ജീവനക്കാരുടെ എണ്ണം 500ലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജീജ കൂട്ടിച്ചേര്‍ത്തു.
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.