March 11, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : വൈജ്ഞാനിക സമ്പത്ത് ലക്ഷ്യം വച്ചുള്ള പ്രവർത്തനത്തിനാണ് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ വിദ്യാർത്ഥികൾ ഊന്നൽ കൊടുക്കേണ്ടതെന്ന് ആരോഗ്യ - ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ .
എൻ്റെ കേരളം മേളയുടെ ഭാഗമായി എം. ജി ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ നിശാഗന്ധിഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഗാനമേളയിൽ നിന്ന്
മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മെയ് 24ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്സ് എല്ലാം 20 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന കൺസ്യൂമർഫെഡ് സ്റ്റുഡൻസ് മാർക്കറ്റ് വഴി വാങ്ങാം.
സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്ത് ആര്‍ജ്ജിക്കാന്‍ നമ്മെ സജ്ജരാക്കാന്‍ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന സംഘം കനകക്കുന്നില്‍ റെഡിയാണ്.
എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് മണ്ഡലത്തിൽ 'ഒപ്പം' പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ്, പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആണവ റിയാക്ടറുകള്‍ക്കുള്ളില്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക റോബോട്ടുകളെ കണ്ടിട്ടുണ്ടോ? കേരള പോലീസിന്റെ അശ്വാരൂഢസേനയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടോ? 360 ഡിഗ്രിയില്‍ കറങ്ങുന്ന ക്യാമറയില്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകണോ? ഇന്ന് (മെയ് 20) മുതല്‍ കനകക്കുന്നില്‍ തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയിലെത്തിയാല്‍ ഇതിനെല്ലാം അവസരമുണ്ട്.
മടവൂർ പാറയുടെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയവരിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി.
നിങ്ങളുടെ കുട്ടിക്ക് പുതുതായി ആധാർ കാർഡ് എടുക്കണോ? അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? തിരക്കുകൾക്കിടയിൽ മാറ്റിവെച്ച ആവശ്യങ്ങളെല്ലാം ഒരിടത്ത് പരിഹരിക്കപ്പെട്ടെങ്കിൽ എത്ര നന്നായിരിക്കും, അതും സൗജന്യമായി. എങ്കിൽ നാളെ മുതൽ അത് സാധ്യമാണ്, കനകക്കുന്നിലെ 'എന്റെ കേരളം' മെഗാമേളയിൽ.

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 24 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.