March 10, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
അരിയാഹാരം മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണെന്നതിന് യാതൊരു സംശയം വേണ്ട. പ്രഭാതഭക്ഷണത്തിന് മിക്ക വീടുകളിലെയും പ്രധാന വിഭവങ്ങളെന്ന് പറയുന്നത് ദോശയോ ഇഡ്ഡലിയോ അല്ലെങ്കിൽ പുട്ട് ഒക്കെയാണ്. എന്നാൽ ഇപ്പോൾ കേരളീയർക്ക് അരിയാഹാരത്തോടുള്ള താൽപര്യം കുറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2011 -12 ൽ കേരളത്തിലെ ​ഗ്രാമീണ പ്രദേശത്ത് അരി ഉപഭോഗം പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു. 2022- 23 ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിൽ വ്യക്തമാക്കുന്നു.
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു. സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മുംബൈ: വിക്കി കൗശലിന്‍റെയും രശ്മിക മന്ദാനയുടെയും ഹിസ്റ്റോറിക്കൽ ഡ്രാമ 2025-ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ്. ഛാവയുടെ ഭരണമാണ് ബോക്സോഫീസില്‍ എന്ന് തന്നെ പറയാം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയില്‍ മാത്രം ചിത്രം 200 കോടി കടക്കാൻ പോകുകയാണ്. ബുധനാഴ്ച ഛാവ കളക്ഷനിൽ വീണ്ടും കുതിച്ചുചാട്ടം നടത്തി 32 കോടി രൂപയാണ് ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം നേടിയത്. ശിവാജി ജയന്തി ആയതിനാൽ ചിത്രത്തിന് ഒരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നു. ഈ കുതിപ്പ് ചിത്രത്തെ ഇന്ത്യയിലെ കളക്ഷനില്‍ 200 കോടി രൂപയ്ക്ക് അടുത്തെത്തിച്ചു. ആറ് ദിവസം പിന്നിടുമ്പോൾ 197.75 കോടി രൂപയാണ് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ഛാവയുടെ ഗ്രോസ് കളക്ഷൻ 198.85 കോടി രൂപയും വിദേശ കളക്ഷൻ 30 കോടി രൂപയുമാണ്. ഇതോടെ വിക്കി കൗശലും രശ്മിക മന്ദാനയും ഒന്നിച്ച ചിത്രം ലോകമെമ്പാടുമായി 200 കോടി രൂപ പിന്നിട്ടു. ആഗോളതലത്തിൽ 228.85 കോടി രൂപയാണ് ചാവ നേടിയത്. നിലവിൽ, വിക്കി കൗശലിന്‍റെ 2019ലെ ചിത്രമായ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ രണ്ടാമത്തെ ചിത്രമാണ് ഛാവ. എന്നാൽ ഛാവ ഉടൻ തന്നെ ഉറിയെ മറികടന്ന് വിക്കിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ കുതിപ്പ് സൂചിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 6677 ഷോകളില്‍ 41.41 ശതമാനം ഛാവയുടെ ബുധനാഴ്ചത്തെ തീയറ്റര്‍ ഒക്യുപെന്‍സി. മഹാരാഷ്ട്രയിലാണ് ചിത്രത്തിന് കൂടിയ കളക്ഷന്‍. അതേ സമയം ചിത്രത്തിന് മധ്യപ്രദേശില്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറൽ നഴ്സിങ് പാസ്സായ വിദ്യാർത്ഥികൾക്ക് വലിയ തുക മുടക്കാതെ തന്നെ യു.കെയിൽ രജിസ്ട്രേഡ് നഴ്സാകാം. ഒരു വർഷം കൊണ്ട് ബി.എസ്.സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സുകളാണുള്ളത്. യു.കെയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് സഫോക്കിന്റെ കീഴിലുള്ള കോളേജുകളാണ് ഈ കോഴ്സുകൾ നൽകുന്നത്. ബി.എസ്.സി ഓണേഴ്സ് നഴ്സിങ് ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് എന്നിവയാണ് കോഴ്സുകൾ. കോഴ്സ് ഫീസ് 7500 പൗണ്ട്.
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തങ്ങളുടെ ഭീമൻ ഓഫീസ് തുറന്ന് ഗൂഗിൾ. ഗൂഗിളിന്‍റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് കിഴക്കൻ ബെംഗളൂരുവിലെ മഹാദേവപുരയിൽ തുറന്ന 'അനന്ത'. പരിധിയില്ലാത്തത് എന്ന് അർത്ഥം വരുന്ന 'അനന്ത' സംസ്കൃത വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഭീമൻ ഓഫീസിന് പേരിടുന്നത്.
'കോൾ മെർജിംഗ് തട്ടിപ്പ്' എന്ന് കേട്ടിട്ടുണ്ടോ? ഈയൊരു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നാഷണല്‍ പെയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിങ്ങളുടെ പണമേറെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കോള്‍ മെര്‍ജിംഗ് തട്ടിപ്പിനെ കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കാം. കോൾ മെർജിംഗ് തട്ടിപ്പ് എങ്ങനെയാണ് സംഭവിക്കുന്നത്? നിങ്ങൾക്ക് ഒരു പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കുന്നതിലായിരിക്കും തട്ടിപ്പിന്‍റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിൽ നിന്നാണ് ഫോണ്‍ നമ്പർ ലഭിച്ചത് എന്ന അവകാശവാദത്തോടെയായിരിക്കും വിളിക്കുന്നയാള്‍ സംസാരിക്കുക.
ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ് ഉപരോധം ഭീഷണിയായതിന് ശേഷം വാവെയുടെ ആഗോള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്. ഇതുവരെ വാവെയ് മേറ്റ് എക്സ്‌ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയിൽ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും. ആദ്യ 'മെയ്‌ഡ്-ഇൻ-ഇന്ത്യ' സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത വൈഷ്ണവ് എടുത്തുപറഞ്ഞു.
പാരിസ്: പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Popular News

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പ…

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പകരൽ 9.45 ന്, നിവേദ്യം ഉച്ചയ്ക്ക് 2.15 ന്

Mar 03, 2026 30 കേരളം Pothujanam

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി ...