April 01, 2026

Login to your account

Username *
Password *
Remember Me

'കോൾ മെർജിംഗ് തട്ടിപ്പ്':എന്തൊക്കെ ശ്രദ്ധിക്കണം?

'കോൾ മെർജിംഗ് തട്ടിപ്പ്' എന്ന് കേട്ടിട്ടുണ്ടോ? ഈയൊരു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നാഷണല്‍ പെയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിങ്ങളുടെ പണമേറെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കോള്‍ മെര്‍ജിംഗ് തട്ടിപ്പിനെ കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കാം.
കോൾ മെർജിംഗ് തട്ടിപ്പ് എങ്ങനെയാണ് സംഭവിക്കുന്നത്?
നിങ്ങൾക്ക് ഒരു പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കുന്നതിലായിരിക്കും തട്ടിപ്പിന്‍റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിൽ നിന്നാണ് ഫോണ്‍ നമ്പർ ലഭിച്ചത് എന്ന അവകാശവാദത്തോടെയായിരിക്കും വിളിക്കുന്നയാള്‍ സംസാരിക്കുക. നിങ്ങളുടെ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നതായും തട്ടിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ വിളിക്കുന്നത് സുഹൃത്തായിരിക്കില്ല, തട്ടിപ്പ് സംഘമായിരിക്കും. അത് മനസിലിക്കാതെ കോള്‍ മെര്‍ജ് ചെയ്താല്‍, ഇരയാവുന്നയാള്‍ താന്‍പോലുമറിയാതെ ബാങ്കില്‍ നിന്നുള്ള ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ചെയ്യപ്പെടും. ഈ തക്കം നോക്കി തട്ടിപ്പ് സംഘം ഒടിപി ചോര്‍ത്തുകയും നിങ്ങളുടെ അക്കൗണ്ട് കാലിയാക്കുകയും ചെയ്യും. തട്ടിപ്പ് സംഘം ചോര്‍ത്തുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തന്നെ ആകണമെന്നില്ല, മറ്റേതെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടോ ആവാം.
കോൾ മെർജിംഗ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം?
ഒ‌ടി‌പി ലഭിക്കുന്നതിന് സാധാരണയായി രണ്ട് വഴികളുണ്ടെന്നത് അറിഞ്ഞിരിക്കണം. നിങ്ങളുടെ ഫോണിലേക്ക് മെസേജ് വഴി OTP വരുന്നു, അല്ലെങ്കിൽ ഒരു കോൾ വഴി നിങ്ങളുടെ ഫോണിൽ OTP ലഭിക്കും. വാട്‌സ്ആപ്പിലും ഇത് സംഭവിക്കുന്നു. കോളിൽ OTP കേൾക്കണമെങ്കിൽ, രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കണം. തട്ടിപ്പുകാരന് OTP ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം. ഇത്തരം നിരവധി തട്ടിപ്പുകൾ അടുത്തിടെ നടന്നിട്ടുണ്ട് എന്നതിനാല്‍ നിങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. പക്ഷേ എങ്ങനെ?
1. കോൾ മെർജിംഗ് തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ആദ്യ മാര്‍ഗം ഈ തട്ടിപ്പിനെ കുറിച്ച് നിങ്ങള്‍ക്ക് ആഴത്തിലുള്ള അവബോധമുണ്ടാവുക എന്നതാണ്. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടെങ്കിൽ തട്ടിപ്പുകാരുടെ കെണിയിൽ വീഴില്ല. എന്നാൽ അത്തരം തട്ടിപ്പുകളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലെങ്കിൽ നിങ്ങൾക്ക് ധനനഷ്ടമടക്കം വലിയ നഷ്ടങ്ങള്‍ സംഭവിക്കാം.
2. പരിചിതമല്ലാത്തതും സംശയാസ്‌പദവുമായ ഒരു കോളും നിങ്ങള്‍ സ്വീകരിക്കരുത് എന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ വളരെ പ്രധാനമാണ്. മെര്‍ജിംഗ് ആവശ്യപ്പെട്ട് പരിചയമല്ലാത്ത ആളുകളില്‍ നിന്നും നമ്പറുകളില്‍ നിന്നും കോള്‍ വന്നാല്‍ എടുക്കാതിരിക്കുകയോ വിച്ഛേദിക്കുകയോ ചെയ്യുക.
3. ആരെങ്കിലും വിളിച്ച് കോളുകൾ ലയിപ്പിക്കാൻ ആവശ്യപ്പെട്ടാലുടന്‍ മറുപടി നല്‍കരുത്. പകരം, തട്ടിപ്പുകാരൻ പറയുന്ന സുഹൃത്തിന്‍റെ നമ്പറിൽ നേരിട്ട് വിളിച്ച് എന്താണ് കാര്യമെന്ന് പരിശോധിച്ചുറപ്പിക്കാം.
4. നിങ്ങള്‍ നടത്താത്ത ഇടപാടുകളുടെ ഒടിപി വന്നാല്‍ അക്കാര്യം ഉടന്‍ '1930' എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും തട്ടിപ്പില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. സാമ്പത്തിക തട്ടിപ്പിന്‍റെ സൂചന ലഭിച്ചാലുടന്‍ ബാങ്കിനെ സമീപിക്കേണ്ടതുമുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 78 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.