November 03, 2024

Login to your account

Username *
Password *
Remember Me

പുതിയ ജാഗ്വാ൪ ഐ-പേസ് ബ്ലാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

jaguar jaguar
കൊച്ചി: പുതിയ ജാഗ്വാ൪ ഐ-പേസിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. സവിശേഷമായ ഡിസൈന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക്.
ബ്ലാക്ക് പാക്ക് പനോരമിക് റൂഫ് തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ ഈ സവിശേഷമായ ഐ-പേസിൽ സ്റ്റാ൯ഡേ൪ഡായി ഉൾപ്പെടുത്തിയിരിക്കുന്നു. തെളിഞ്ഞ നവീനമായ ലുക്കിന് 48.26 cm (19) ഡയമണ്ട് ടേൺഡ് വിത്ത് ഗ്ലോസ് ഡാ൪ക്ക് ഗ്രേ കോൺട്രാസ്റ്റിലുള്ള വീലുകൾ മിഴിവ് വ൪ധിപ്പിക്കുന്നു. അരൂബ, ഫാരലൺ പേൾ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയ്ന്റുകൾ എന്നീ വിസ്മയകരമായ നിറങ്ങളിൽ ഐ-പേസ് ബ്ലാക്ക് ലഭ്യമാണ്.
2019 വേൾഡ് കാ൪ ഓഫ് ദ ഇയ൪, വേൾഡ് കാ൪ ഡിസൈ൯ ഓഫ് ദ ഇയ൪, വേൾഡ് ഗ്രീ൯ കാ൪ എന്നീ മൂന്ന് പ്രശസ്ത പുരസ്കാരങ്ങൾ ഉൾപ്പടെ 88 ആഗോള വാഹന അവാ൪ഡുകൾ സ്വന്തമാക്കിയിട്ടുള്ള ആഗോള തലത്തിൽ വിജയം വരിച്ച ഐ-പേസ് ജാഗ്വാറിന്റെ നാളത്തെ ഓൾ-ഇലക്ട്രിക് വാഹനങ്ങളുടെ മു൯ഗാമിയാണ്. അതിമനോഹരമായ ഡിസൈനുകളും പുതുതലമുറ സാങ്കേതികവിദ്യകളും നൂതനാശയങ്ങളുമായെത്തുന്ന യഥാ൪ഥ ഇലക്ട്രിക് ആഢംബര ബ്രാ൯ഡായിരിക്കും 2025 മുതൽ ജാഗ്വാ൪.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.