കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പുതിയ പങ്കാളിത്ത സേവിംഗ്സ് പദ്ധതി 'ഐസിഐസിഐ പ്രു സുഖ് സമൃദ്ധി' അവതരിപ്പിച്ചു. ഗ്യാരണ്ടീഡ് ആനൂകൂല്യങ്ങൾക്ക് പുറമെ ബോണസിന്റെ രൂപത്തിൽ വളർച്ചസാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉൾപ്പെടെ പോളിസിയുടെ മുഴുവൻ കാലയളവിലും ലൈഫ് സുരക്ഷ തുടരുകയും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും.
വനിതകൾക്ക് സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ അവസരമൊരുക്കുന്നതിനും ഉയർന്ന മെച്യൂരിറ്റി ആനുകൂല്യവും നൽകുന്നുണ്ട്. ഉപയോക്താക്കളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുത്ത് ഇൻകം , ലംപ് സം എന്നിങ്ങനെ രണ്ട് തരത്തിൽ ഈ പദ്ധതി ലഭ്യമാകും.
കുട്ടികളുടെ വിദ്യാഭ്യാസം, വാർഷിക അവധി ആഘോഷങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ഇടക്കാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നികുതി രഹിത ഗ്യാരണ്ടീഡ് വരുമാനമാണ് ഇൻകം വാഗ്ദാനം ചെയ്യുന്നത്. ഇതിലെ സേവിങ് വാലറ്റ് എന്ന സൗകര്യം ഉപയോക്താക്കളെ വരുമാനം സമാഹരിക്കാനും സമ്പാദ്യം വളർത്താനും സഹായിക്കും. വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാലാടിസ്ഥാനത്തിലുള്ള വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായതാണ് ലംപ് സം.
ഉപയോക്താക്കളെ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രു സുഖ് സമൃദ്ധി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട പറഞ്ഞു.