കൊച്ചി: ഓപ്ഷന്‍സ് ട്രേഡിനു മാത്രമായുള്ള ഹെഡ്ജിങ്, സ്ട്രാറ്റജി ബില്‍ഡിങ് ടൂളായ '1ലൈ ഓപ്ഷന്‍സ്' (1lyOptions) അവതരിപ്പിച്ച് ആലീസ് ബ്ലൂ. ഈ ഹെഡ്ജിങ് ടൂള്‍ ഉപയോഗിച്ച് നേരത്തെ ആവിഷ്‌കരിച്ചതും ഇഷ്ടാനുസൃതം മാറ്റം വരുത്താവുന്നതുമായ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് സ്ട്രാറ്റജി ബില്‍ഡിങ് സൊല്യൂഷനുകള്‍ ആക്സസ് ചെയ്യാന്‍ ട്രേഡേഴ്സിനെ പ്രാപ്തമാക്കും.
ബുള്ളിഷ്, ബെയ്‌റിഷ് അല്ലെങ്കില്‍ സൈഡ്വേസ് എന്നിങ്ങനെ വ്യത്യസ്ത വിപണി സാഹചര്യങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണു മുന്‍കൂട്ടി ആവിഷ്‌കരച്ച സ്ട്രാറ്റജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണയായി ഒരു ട്രേഡര്‍ ട്രേഡിലെ ഏതെങ്കിലും അപകടസാധ്യത ഇല്ലാതാക്കുന്ന ഒരു സ്ഥാനം തുറക്കുന്നതിലൂടെ ഹെഡ്ജ് ചെയ്യുന്നു. ഇപ്പോള്‍, ഈ ഓഫര്‍ ഉപയോഗിച്ച്, വ്യാപാരികള്‍ക്കു ട്രെന്‍ഡ് തിരഞ്ഞെടുക്കാം. ഒപ്പം സാധ്യമായ ഏറ്റവും മികച്ച ട്രേഡിങ് തന്ത്രം വാഗ്ദാനം ചെയ്യുന്നതിലൂടെ ടൂള്‍ സഹായിക്കുകയും ചെയ്യും.
''ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ട്രേഡിങ് അനുഭവം തടസരഹിതവും ഉപഭോക്താക്കള്‍ക്കു പ്രയോജനകരവുമാക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ടൂള്‍ അവതരിപ്പിക്കുന്നത്. സ്ട്രാറ്റജി ആവിഷ്‌കരിക്കുന്നതിനും ഫലപ്രദമായി ട്രേഡ് നടത്താനുമായി, മുന്‍കൂട്ടി രൂപം നല്‍കിയ ഓപഷ്‌നുകള്‍ ഈ ടൂള്‍ മുഖേനെ ട്രേഡര്‍മാര്‍ക്കു പ്രയോജനപ്പെടുത്താം. ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിനുള്ള ബന്ധങ്ങള്‍ക്കുമുള്ള സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ പുതിയ ട്രേഡിങ് സാങ്കേതികവിദ്യകളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതു തുടരും,'' ആലിസ് ബ്ലൂ സി ഇ ഒയും സ്ഥാപകനുമായ സിദ്ധവേലായുധം പറഞ്ഞു.
ഓപ്ഷന്‍സ് ട്രേഡില്‍, ട്രേഡിലെ ഏതെങ്കിലും അപകടസാധ്യത ഇല്ലാതാക്കുന്ന ഒരു സ്ഥാനമോ നിരവധി സ്ഥാനങ്ങളോ സ്വമേധയാ തുറന്ന് ഒരു ട്രേഡര്‍ ഹെഡ്ജ് ചെയ്യുന്നു. ഒരു ട്രേഡര്‍ ഒരേ സമയം ഒരു കോള്‍ ഓപ്ഷനും പുട്ട് ഓപ്ഷനും വാങ്ങിയേക്കാം. ഒരു സ്ഥാനത്തിന്റെ മൂല്യം കുറയുകയാണെങ്കില്‍, മറ്റേ സ്ഥാനം (അല്ലെങ്കില്‍ സ്ഥാനങ്ങള്‍) ഉയരണം. അതു ട്രേഡ് നഷ്ടമില്ലെന്ന് ഉറപ്പാക്കും. ഇപ്പോള്‍, ഈ ടൂള്‍ മുഖേനെ നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ട്രേഡര്‍മാര്‍ക്കു അതിന്റെ പ്രീ-ബില്‍റ്റ് സ്ട്രാറ്റജിയിലൂടെ സാധ്യമായ ഏറ്റവും മികച്ച സ്ട്രാറ്റജി തിരഞ്ഞെടുക്കാനാകും.