കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ തങ്ങളുടെ വാര്‍ഷിക ഉത്സവകാല വില്‍പ്പനയോടനുബന്ധിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ പ്രഖ്യാപിച്ചു. 30ത് വിഭാഗങ്ങളിലായി ഏഴു ലക്ഷത്തിലധികം വില്‍പ്പനക്കാരും ആറരക്കോടി സജീവ ഉല്‍പ്പന്ന ലിസ്റ്റിംഗുമുള്ള മീഷോ ഏറ്റവും കുറഞ്ഞ വിലയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നശേഖരം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.
ഈ വര്‍ഷത്തെ ഉത്സവ വില്‍പ്പനയ്ക്ക് മുന്നോടിയായി മലയാളം, ബംഗാളി, തെലുങ്ക്, മറാഠി, തമിഴ്, ഗുജറാത്തി, കന്നഡ, ഒഡിയ എന്നിങ്ങനെ എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ മീഷോ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഉത്സവകാല വില്‍പ്പനയില്‍ ചെറുകിട ബിസിനസ്സുകളില്‍ നിന്നുള്ള പങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 മടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
100 കോടി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഷോപ്പിംഗ് ലക്ഷ്യം എന്ന നിലയിലേക്ക് മീഷോയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ വാര്‍ഷിക മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഉത്സവ വില്‍പ്പനയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നു. 'ഉപയോക്താവ് ആദ്യം' എന്നതിലൂടെ തങ്ങള്‍ ചെറുകിട ബിസിനസ്സുകളുടെ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ വിവിധപ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മീഷോയിലെ ബിസിനസ് സിഎക്സ്ഒ ഉത്കൃഷ്ട കുമാര്‍ പറഞ്ഞു.
പേയ്മെന്‍റുകള്‍ക്കും ബാങ്ക് ഡിസ്കൗണ്ട് തുടങ്ങിയവയ്ക്കായി ഫോണ്‍പേ, പേടിഎം പോലുള്ള പ്രധാന വാലറ്റുകളുമായി മീഷോ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 'സിംപിള്‍ ആന്‍ഡ് ലേസി പേ' മുഖേന 'ബൈ നൗ പേ ലേറ്റര്‍' പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.