November 22, 2024

Login to your account

Username *
Password *
Remember Me

റീട്ടെയില്‍ നിക്ഷേപകര്‍ക്കായി പുതിയ പദ്ധതിയുമായി പേടിഎം മണി

paytm money paytm money
ബെംഗളൂരു: ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ആവാസവ്യവസ്ഥയായ പേടിഎമ്മിന്റെ കീഴിലുള്ള സംരംഭമായ പേടിഎം മണി റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഉപദേശക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി പ്ലാറ്റ്‌ഫോമില്‍ സമ്പദ്, നിക്ഷേപ ഉപദേശക വിപണി സൃഷ്ടിക്കുന്നു. സമ്പദ് സൃഷ്ടി ജനകീയവല്‍ക്കരിക്കുന്നതിനുള്ള ആദ്യ പടിയായി വെല്‍ത്ത്ബാസ്‌ക്കറ്റ് എന്നറിയപ്പെടുന്ന നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നതിനായി നൂതന നിക്ഷേപ സ്റ്റാര്‍ട്ട്അപ്പായ വെല്‍ത്ത്‌ഡെസ്‌ക്കുമായി പേടിഎം മണി സഹകരിക്കുന്നു.
പേടിഎം മണി ആപ്പില്‍ ലഭ്യമായ വെല്‍ത്ത് ബാസ്‌ക്കറ്റ് എന്നത് സെബി രജിസ്റ്റര്‍ ചെയ്ത നിക്ഷേപ പ്രൊഫഷണലുകള്‍ സൃഷ്ടിച്ച സ്റ്റോക്കുകളുടെ/ഇടിഎഫുകളുടെ ഒരു ഇഷ്ടാനുസൃത പോര്‍ട്ട്ഫോളിയോ ആണ്, ഇതിന് വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെയും ബാക്ക് ടെസ്റ്റിംഗിന്റെയും പിന്തുണയുണ്ട്. ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ചില തീമുകളെ ചുറ്റിപ്പറ്റിയാണ് ഈ പോര്‍ട്ട്‌ഫോളിയോകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പ്രതീക്ഷകളില്‍ വിശ്വസിക്കുന്ന നിക്ഷേപകര്‍ക്ക്, ഈ തീമില്‍ നിന്ന് നേട്ടമുണ്ടാക്കാവുന്ന സ്റ്റോക്കുകള്‍ ഉള്‍പ്പെടുന്ന 'മെയ്ക്ക് ഇന്‍ ഇന്ത്യ' വെല്‍ത്ത്ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കാം. ഉപയോക്താക്കള്‍ക്ക് സൗജന്യ സ്റ്റാര്‍ട്ടര്‍ പായ്ക്ക് വഴിയോ ലഭ്യമായ പ്രീമിയം പ്രതിമാസ പാക്കുകളിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെയോ ഒന്നിലധികം വെല്‍ത്ത്ബാസ്‌കറ്റുകളില്‍ നിക്ഷേപിക്കാന്‍ കഴിയും. നിക്ഷേപകര്‍ അതാത് ഡീമാറ്റ് അക്കൗണ്ടുകളില്‍ പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകള്‍/ഇടിഎഫുകള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍, വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട, വേരിയബിള്‍ ചാര്‍ജുകളില്ലാതെ വളരെ ചെലവ് കുറഞ്ഞതിനാല്‍ വെല്‍ത്ത്ബാസ്‌കറ്റുകള്‍ ഉയര്‍ന്ന സുതാര്യതയും ദ്രവ്യതയും നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. അഡൈ്വസറി മാര്‍ക്കറ്റ് പ്ലേസ് ആരംഭിക്കുന്നതോടെ, നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താനും സമ്പത്ത് വര്‍ദ്ധിപ്പിക്കാനും ആവശ്യമായതെല്ലാം ഒരു ആപ്പില്‍ ലഭിക്കും, കൂടാതെ പേടിഎം മണി ഇന്ത്യയിലെ വെല്‍ത്ത് മാനേജ്‌മെന്റിനുള്ള ഒരു സൂപ്പര്‍ ആപ്പായി മാറുകയും ചെയ്യും. പേടിഎം മണിയുടെ ഉപയോക്തൃ അടിത്തറയുടെ 70 ശതമാനത്തിലധികം വരുന്ന യുവ, പുതുതലമുറ നിക്ഷേപകര്‍ക്ക് (35 വയസ്സിന് താഴെയുള്ള) ഇത് ഒരു പ്രധാന ആകര്‍ഷണമാകുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിമായി പ്ലാറ്റ്‌ഫോമില്‍ യുവ തലമുറയുടെ നിക്ഷേപത്തില്‍ വന്‍ കുതിപ്പു കാണുന്നുവെന്നും ഈ പ്രേക്ഷകരുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ഏകജാലക ശൃംഖലയായി പേടിഎം മണി ഒരു ഉപദേശക കമ്പോളം നിര്‍മ്മിക്കുന്നു, ഈ യാത്രയിലെ തങ്ങളുടെ ആദ്യ പ്രധാന പങ്കാളിയാണ് വെല്‍ത്ത്‌ഡെസ്‌ക്കെന്നും വിദഗ്ധര്‍ സൃഷ്ടിച്ച പരിപാലനയോടെയുള്ള നിക്ഷേപമായ വെല്‍ത്ത്ബാസ്‌ക്കറ്റ് വാഗ്ദാനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പേടിഎം മണി ഓഫറിലൂടെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആശയങ്ങളില്‍ അല്ലെങ്കില്‍ തന്ത്രപരമായ ട്രേഡിങ്ങില്‍ കുറഞ്ഞ ചെലവില്‍ റിസ്‌ക്ക് ഒഴിവാക്കി സമ്പദ് സൃഷ്ടിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും പേടിഎം സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.
പേടിഎം മണിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഫളാറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് അടിസ്ഥാനമാക്കിയുള്ള വെല്‍ത്ത്ബാസ്‌ക്കറ്റ് വഴി, ബ്രോക്കിംഗിനും അപ്പുറം സമ്പത്ത് സൃഷ്ടിക്കുന്നത് ജനാധിപത്യവല്‍ക്കരിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നുവെന്നും ഇത് ശതമാനം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ഉല്‍പന്നങ്ങളുടെ ഘര്‍ഷണം ഇല്ലാതാക്കുകയും ഓരോ ഇന്ത്യക്കാരനും കുറഞ്ഞ ചെലവില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നുവെന്നും 20 വര്‍ഷമായി പരീക്ഷിച്ച് ഉറപ്പിച്ചതിന്റെ പിന്തുണയുണ്ട് വെല്‍ത്ത്ബാസ്‌ക്കറ്റിനെന്നും കമ്പനിയുടെ അടിസ്ഥാനങ്ങളെക്കുറിച്ചും മാര്‍ക്കറ്റ് അവസ്ഥകളെക്കുറിച്ചും വിപുലമായ ഗവേഷണത്തിന് ശേഷമാണ് അനലിസ്റ്റുകള്‍ ഈ ബാസ്‌ക്കറ്റുകള്‍ സൃഷ്ടിച്ചതെന്നും ഇത്തരം നിരവധി സഹകാരികളിലൂടെ ആവാസവ്യവസ്ഥ വികസിപ്പിക്കല്‍ വെല്‍ത്ത്‌ഡെസ്‌ക്ക് വരും മാസങ്ങളില്‍ തുടരുമെന്നും കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്ക് സമ്പദ് സൃഷ്ടിക്കുള്ള അവസരമാണ് ഒരുക്കുന്നതെന്നും വെല്‍ത്ത്‌ഡെസ്‌ക്ക് സ്ഥാപകനും സിഇഒയുമായ ഉജ്ജ്വാല്‍ ജെയിന്‍ പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.