കൊച്ചി: ഗോദറേജ് അപ്ലയൻസസ് ഡീപ് ഫ്രീസർ രംഗത്ത് 100% വളർച്ച എന്ന റെക്കോർഡ് കൈവരിച്ചു. റെഡി ടു കുക്, ഫ്രോസൺ ഫുഡ് മേഖലകൾ കൂടുതൽ പ്രചാരം നേടുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വേനൽക്കാലത്ത് ഗോദറേജ് അപ്ലയൻസസ് മുന്നേറ്റം നടത്തിയത്. ഇക്കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ, ഇന്ത്യയിലെ വാണിജ്യ റഫ്രിജറേഷൻ വിപണിയിലെ പത്തു ലക്ഷം യൂണിറ്റിൻ്റെയും പ്രതിവർഷ വളർച്ച 10-12 ശതമാനമായിരുന്നു. ഈ വർഷം ഈ മേഖലയിൽ 15 ശതമാനം വളർച്ചയാണ് കൈവരിക്കാനായത്.
ഡീപ് ഫ്രീസർ മേഖല തങ്ങളുടെ ആകെ ബിസിനസിൻ്റെ അഞ്ച് ശതമാനം വരുമെന്ന് ഗോദറേജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു. തങ്ങൾക്ക് ഈ മേഖലയിൽ 10 ശതമാനം വിപണിവിഹിതമാണുള്ളത്. വരുന്ന രണ്ട് വർഷങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും 25 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് ഡൗൺ കാലത്തെ രണ്ട് വേനലുകൾക്ക് ശേഷം ഇത്തവണ ഡിമാൻഡിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് ഗോദറേജ് അപ്ലയൻസസ് ഗ്രൂപ്പ് പ്രോഡക്റ്റ് മേധാവി രജിന്ദർ കൗൾ ചൂണ്ടിക്കാട്ടി.