മുംബൈ: സ്കോഡ ഓട്ടോയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 205 കവിഞ്ഞു. 2021 ഡിസംബറിൽ 175 ഷോറൂമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുതിച്ചു ചാട്ടം.123 നഗരങ്ങളിലായാണ് ഈ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.
ഈ വർഷം ഡിസംബറോടെ ഷോറൂമുകളുടെ എണ്ണം 250 ആവുമെന്നാണ് പ്രതീക്ഷയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. കമ്പനി നേരത്തെ ലക്ഷ്യമിട്ടത് 225 എണ്ണം മാത്രമായിരുന്നു. 2022-ന്റെ ആദ്യ പകുതിയിൽ കോഡിയാഖ്, സ്ലാവിയ, കുഷാഖ് മോണ്ടി കാർലോ എന്നിങ്ങനെ പുതിയ കാറുകൾ വിപണിയിലെത്തിക്കവെ തന്നെ ഉപയോക്താക്കളുടെ അടുത്തെത്തുന്നതിനായി കൂടുതൽ ഷോറൂമുകൾ തുറക്കാനും ശ്രദ്ധിച്ചു. എണ്ണത്തിൽ മാത്രമല്ല , ഗുണമേന്മയിലും ശ്രദ്ധയൂന്നിക്കൊണ്ട് ഷോറൂകൾ
ഡിജിറ്റലാക്കുകയും ചെയ്തു. കിഴക്കൻ സംസ്ഥാനങ്ങളിൽ മെട്രോ നഗരങ്ങൾക്ക് പുറമെ ചെറു പട്ടണങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണ്. വടക്ക് - കിഴക്കൻ സംസ്സ്ഥാനങ്ങളിലെ ആദ്യ ഷോറും നാഗാലാന്റിലെ ദിമാപ്പൂരിൽ തുറക്കുന്നതാണ്. ആസാമിലെ ദിബ്രുഗഡിലും പിന്നീട് തുടങ്ങും. കേരളത്തിലെ തിരൂർ, ഗുജറാത്തിലെ ഗാന്ധിധാം, മോർബി,
ഹര്യാനയിലെ അംബാല, പഞ്ചാബിലെ അമൃത്സർ, തെലുങ്കാനയിലെ വാറങ്കൽ, തമിഴ് നാട്ടിലെ പൊള്ളാച്ചി ഉത്തരാഖണ്ഡിലെ ഹൽദ്വാനി എന്നിവിടങ്ങളിലും ഈ വർഷം തന്നെ ഔട്ലെറ്റുകളാരംഭിക്കും.