കൊച്ചി, മെയ് 3, 2022: ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) വൈദ്യുത വാഹന നിരയിലേക്ക് പുത്തനാശയവുമായി മുന്നേറുന്നു . GEN 3 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ശുദ്ധമായ ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാടിന്റെ പ്രകടനമായ AVINYA കൺസെപ്റ്റിന്റെ ആഗോളതലത്തിലെ പ്രകാശനത്തോടെ ഒരു തകർപ്പൻ അരങ്ങേറ്റമാണ് ടാറ്റാ മോട്ടോർസ് നടത്തിയത് . സംസ്കൃത ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ, അവിന്യ എന്ന പേരിന്റെ അർത്ഥം 'ഇന്നവേഷൻ അഥവാ കണ്ടുപിടുത്തം എന്നാണ്. മൊബിലിറ്റിയുടെ ഒരു പുതിയ ടൈപ്പോളജി അവതരിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത വിഭജനത്തിന്റെ പരിമിതിയില്ലാതെ വലിയ ഇടവും സൗകര്യവും വാഗ്ദാനം ചെയ്യുന്നു.. ഇത് യാത്രാവേളയിൽ ആരോഗ്യവും ശാന്തതയും നൽകുന്ന പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യ, സോഫ്റ്റ്‌വെയർ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. പ്രീമിയവും എന്നാൽ ലളിതവും ശാന്തവുമായ ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്ന ഈ ആശയം, ഇന്നത്തെ അതിവേഗം വളരുന്ന, വലിയൊരു വിഭാഗങ്ങളിലെ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ആക്‌സസ് ചെയ്യാൻ കഴിയും.ഇതോടെ, ഓട്ടോമൊബൈൽ മേഖലയെ പുനർനിർവചിക്കുന്ന ഒരു പുതിയ ഇവി ഇവി പുറത്തിറക്കാൻ ടിപിഇഎം ഒരുങ്ങുകയാണ്. പ്രധാനപ്പെട്ട ഈ ഇവി 2025 ഓടെ വിപണിയിൽ അവതരിപ്പിക്കും.AVINYA എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുമ്പോൾ, കേന്ദ്ര ആശയം ഇത് വരെ ഇല്ലാത്ത പുതിയൊരു മൊബിലിറ്റി സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നു.
ഒരു എസ്‌യുവിയുടെ ആഡംബരങ്ങളിലേക്കും വൈവിധ്യങ്ങളിലേക്കും ഒരു എംപിവിയുടെ പ്രവർത്തനക്ഷമതയിലേക്കും പ്രീമിയം ഹാച്ചിന്റെ സത്തയും സംയോജിപ്പിക്കുന്ന പുതിയതും മനോഹരവുമായ ഒരു ഉൽപ്പന്നമാണിത്. .പുതിയ ഐഡന്റിറ്റിയാണ് വാഹനത്തിന്റെ മുന്നിലും പിന്നിലും ഉള്ള ഒരു പ്രധാന ഹൈലൈറ്റ്. DRL-ന്റെ ഭാഗമായ ഈ പുതിയ ഐഡന്റിറ്റി ജീവിതനിലവാരം ഉയർത്താനുള്ള പ്രതിബദ്ധതയ്ക്കുള്ള സൂക്ഷ്മമായ അംഗീകാരമാണ്, കൂടാതെ EV-കളുടെ പരിണാമത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്