July 12, 2024

Login to your account

Username *
Password *
Remember Me

ഡെലിവറൂ ഇന്ത്യയിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു

Delivery opens new engineering center in India Delivery opens new engineering center in India
ആഗോള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അതിന്റെ ലോകോത്തര എഞ്ചിനീയറിംഗ് സാധ്യതകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളമുള്ള പ്രതിഭകളെ കണ്ടെത്തി ഒരു പുതിയ ടീം രൂപീകരിക്കുന്നു
ഹൈദരാബാദിൽ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റർ 2022 അവസാനത്തോടെ ഒരു മൾട്ടി-ഇയർ പ്രോജക്റ്റിന്റെ ഭാഗമായി 150ലധികം എഞ്ചിനീയർമാരെ നിയമിക്കും
ഡെലിവറൂവിന്റെ വളരുന്ന ഗ്രോസറി സേവനത്തിനായി റൈഡർ നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നതിനും ആപ്പിലൂടെയുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടി എഞ്ചിനീയർമാർ പ്രവർത്തിക്കും.
കൊച്ചി, 9 മാർച്ച് 2022: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂ, ഹൈദരാബാദിൽ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു. ഡെലിവറൂ ഉപഭോക്താക്കൾ, റസ്റ്റോറന്റ്, ഗ്രോസറി പങ്കാളികൾ, ഡെലിവറി റൈഡർമാർ എന്നിവർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലും അതിന്റെ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് ഉയർന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ പുതുയുഗ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ടീമിനൊപ്പം ലോകോത്തര എഞ്ചിനീയറിംഗ് ശേഷി വികസിപ്പിക്കുക എന്നതാണ് ഡെലിവറൂവിന്റെ ലക്ഷ്യമിടുന്നത്.
ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സെന്റർ ഡെലിവറൂവിന്റെ സെൻട്രൽ ടെക്‌നോളജി ഓർഗനൈസേഷന്റെ ഒരു പ്രധാന ഭാഗമായിരിക്കും. കമ്പനി ഇതിനകം റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്, കൂടാതെ 2022 അവസാനത്തോടെ അനലിറ്റിക്സ്, പ്ലാറ്റ്ഫോമുകൾ, ഓട്ടോമേഷൻ, മെഷീൻ ലേണിംഗ് എന്നീ മേഖലകളിൽ നിന്ന് ഇന്ത്യയിൽ 150ലധികം എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. ഡെലിവറൂവിന്റെ ആസ്ഥാനമായ യു കെയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ടെക്‌നോളജി ഹബ് ആയിരിക്കും ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സെന്റർ.
എഞ്ചിനീയറിംഗ് ടീം
ഇരുപതു മിനിറ്റിനുള്ളിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും എത്തിക്കുന്നതിനായി ഉപഭോക്താക്കൾ, റെസ്റ്റോറന്റുകൾ, പലചരക്ക് വ്യാപാരികൾ, ഡെലിവറി റൈഡർമാർ എന്നിവരടങ്ങുന്ന വിപണിമേഖലയാണ് ആണ് ഡെലിവറൂ പ്രവർത്തിപ്പിക്കുന്നത്. ഇന്റലിജന്റ് മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്‌സ് സാങ്കേതികവിദ്യയിൽ ഒന്നാമതെത്തിയാണ് ഡെലിവറൂവിന്റെ സേവനത്തിന് അടിത്തറയിടുന്നത്. ഇന്ത്യാ എഞ്ചിനീയറിംഗ് സെന്ററിന്റെ സമാരംഭം എഞ്ചിനീയർമാർക്ക് അത്യാധുനിക ബിസിനസ്സ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമാനതകളില്ലാത്ത അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വളരെയധികം കഴിവുള്ള എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗദ്ധരുടെയും ആസ്ഥാനമാണ് ഇന്ത്യ. മൊബൈൽ ആപ്ലിക്കേഷനുകൾ, ക്ലൗഡ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ), റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ), ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളിലുടനീളം സോഫ്റ്റ്‍വെയർ എഞ്ചിനീയറിംഗും വികസനവും ത്വരിതഗതിയിലാക്കാൻ സെന്ററിലെ എഞ്ചിനീയർമാരുടെ ടീമുകൾ പ്രവർത്തിക്കും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, അവർ ആദ്യം ഇനിപ്പറയുന്നവ ഉൾപ്പെടെ അല്ലെങ്കിൽ അവയിൽ പരിമിതപ്പെടാതെയുള്ള പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും:
ഡെലിവറൂവിന്റെ അതിവേഗം വളരുന്ന ഗ്രോസറി വിഭാഗത്തെ ത്വരിതപ്പെടുത്തുന്നതിന് പുതിയ ആപ്ലിക്കേഷൻ സേവനങ്ങൾ വികസിപ്പിച്ചെടുക്കുന്നു
ശ്രേണിയിലെ മികച്ച റൈഡർ പ്രൊപ്പോസിഷൻ ഉറപ്പാക്കുകയും നെറ്റ്വർക്ക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു
മെച്ചപ്പെടുത്തിയതും അളക്കാവുന്നതുമായ ഓട്ടോമേഷൻ സംവിധാനങ്ങൾ നൽകുന്നു
തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നു
''നിശ്ചിത ആഗോള ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമായി മാറാനുള്ള ശക്തമായ കാഴ്ചപ്പാടോടെ ഡെലിവറൂ അതിവേഗം വളരുകയാണ്. ഇന്ത്യയിൽ ഒരു പുതിയ എഞ്ചിനീയറിംഗ് ഹബ് തുറക്കുന്നത് എഞ്ചിനീയറിംഗ് പ്രതിഭകളുടെ ആഗോള ടീമിനെ വാർത്തെടുക്കുവാൻ സഹായിക്കും. ഉപഭോക്താക്കൾ, റെസ്റ്റോറന്റുകൾ, പലചരക്ക് വ്യാപാരികൾ, റൈഡർമാർ എന്നിവർക്കായി ലോകത്തെ മുൻനിര സേവനം വികസിപ്പിച്ചുകൊണ്ട് ഞങ്ങളുടെ വിപണിയിടങ്ങളുടെ ഓരോ ഭാഗത്തും പുതിയ കണ്ടുപിടുത്തങ്ങൾ അൺലോക്ക് ചെയ്യുന്നത് തുടരാൻ ഈ സെന്റർ ഞങ്ങളെ സഹായിക്കും. ഡെലിവറൂവിന് ഇതൊരു ആവേശകരമായ സംഭവവികാസമാണ്, ഇന്ത്യയിലെ ഞങ്ങളുടെ പുതിയ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,'' ഡെലിവറൂ സ്ഥാപകനും സിഇഒയുമായ വിൽ ഷു പറഞ്ഞു:
ഡെലിവറൂ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി ശശി സോമവരപ്പുവിനെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യാ എഞ്ചിനീയറിംഗ് സെന്ററിന്റെ തലവനാകും. ആമസോൺ, ജിയോ പ്ലാറ്റ്ഫോമുകൾ, ഫോർഡ് മോട്ടോർ എന്നിവയുൾപ്പെടെ ലോകത്തിലെ സാങ്കേതികമായി ഏറ്റവും പുരോഗതി കൈവരിച്ച സ്ഥാപനങ്ങളിലെ ടീമുകളെ നയിച്ച പരിചയം അദ്ദേഹത്തിനുണ്ട്. 2021ൽ ഡെലിവറൂവിന്റെ ചീഫ് പ്രൊഡക്ട് ആൻഡ് ടെക്നോളജി ഓഫീസറായി ചേർന്ന ദേവേഷ് മിശ്രയ്ക്കാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുക. ഡെലിവറൂവിൽ ചേരുന്നതിന് മുമ്പ്, ദേവേഷ് 185 വിപണികളിൽ വ്യാപിച്ചുകിടക്കുന്ന വിതരണ ശൃംഖലയായ ആമസോണിലെ ഗ്ലോബൽ സപ്ലൈ ചെയിൻ വൈസ് പ്രസിഡന്റായിരുന്നു, ആയിരക്കണക്കിന് എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, പ്രൊഡക്ട് മാനേജർമാർ എന്നിവരടങ്ങുന്ന ഒരു ടീമിന്റെ മേൽനോട്ടം വഹിച്ചിരുന്നു. ഈ റോളിൽ, ആമസോൺ റീട്ടെയിലിനെയും മാർക്കറ്റ് പ്ലേസ് ബിസിനസ്സിനെയും ഉയരങ്ങളിൽ എത്തിക്കുന്നതിനായി ഡാറ്റ അനലിറ്റിക്‌സ്, പ്രെഡിക്റ്റീവ് ടെക്‌നോളജി, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും സാങ്കേതിക വളർച്ച കൈവരിച്ച വിതരണ ശൃംഖല ദേവേഷ് നിർമ്മിക്കുകയുണ്ടായി.
""ലോകത്തിലെ പ്രമുഖ സാങ്കേതിക പ്രതിഭകളിൽ ചിലർ ഇന്ത്യയിൽ ഉള്ളവരാണ്. അതിനാലാണ് ഹൈദരാബാദിൽ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരായിരിക്കുന്നത്. സാങ്കേതികവിദ്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും വേഗതയേറിയ അന്തരീക്ഷത്തിൽ നവീകരിക്കാനും അനുഭവവും വൈദഗ്ധ്യവും ഒരു സംരംഭകത്വ മനോഭാവവുമായി സംയോജിപ്പിക്കാനും കഴിയുന്ന എഞ്ചിനീയർമാർ ഇന്ത്യയിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. ഇന്ത്യയിൽ ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ആഗോളതലത്തിൽ സ്വാധീനം ചെലുത്താനും ഡെലിവറൂവിനെ അതിന്റെ മേഖലയിലെ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കാൻ സഹായിക്കുകയും ചെയ്യും. സോഫ്റ്റ്‍വെയർ എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയർമാർ എന്നിവർക്ക് എഞ്ചിനീയറിംഗിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിൽ ചിലതിൽ പ്രവർത്തിക്കാനുള്ള ഒരു വലിയ അവസരമാണിത്," ഡെലിവറൂ ചീഫ് പ്രൊഡക്ട് ആൻഡ് ടെക്നോളജി ഓഫീസർ ദേവേഷ് മിശ്ര പറഞ്ഞു.
യുകെ ആസ്ഥാനമായും ഇന്ത്യ ആസ്ഥാനമായും പ്രവർത്തിക്കുന്ന സാങ്കേതിക ടീമുകളും തമ്മിൽ അർത്ഥവത്തായ ഏകീകരണം വളർത്തിയെടുക്കാൻ, ഡെലിവറൂ അതിന്റെ യുകെ ടെക്നോളജി ടീം അംഗങ്ങളെ ഓൺബോർഡിംഗിലും നോളേജ് ഷെയറിംഗിലും സഹായിക്കുന്നതിന് ഇന്ത്യയിൽ സമയം ചെലവഴിക്കാൻ അനുവദിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.