April 04, 2025

Login to your account

Username *
Password *
Remember Me

ആവേശകരമായ സമ്മാന പദ്ധതികളുമായി ഗോദ്റെജിന്‍റെ ന്യൂഇയര്‍ ആഘോഷം

Godrej's New Year Celebration with exciting gift plans Godrej's New Year Celebration with exciting gift plans
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസ്സിനസ് വിഭാഗമായ ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ക്ച്ചറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി "ലക്ക് ബൈ ചാന്‍സ് ഹംഗാമ" അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഭാഗ്യവാന്മാര്‍ക്ക് ആവേശകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കും. നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ഉപഭോക്താക്കള്‍ ജനുവരി 31നകം ഗോദ്റെജ് ലോക്ക്സില്‍ നിന്നും 750 രൂപയ്ക്കു മുകളില്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങിയാല്‍ മതി.
നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഭാഗ്യവാന്മാര്‍ക്ക് 50 ലക്ഷം രൂപയ്ക്കുവരെ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഗോദ്റെജ് സ്പേസ്ടെക്ക് പ്രോ ഡിജിറ്റല്‍ ഡോര്‍ ലോക്ക്, ലെനോവോ ലാപ്പ്ടോപ്പ്, ആപ്പിള്‍ ഐപാഡ്, ബോസ് വയര്‍ലെസ് സ്പീക്കറുകള്‍, റെഡ്മി സ്മാര്‍ട്ട്ഫോണ്‍, കാനണ്‍ കളര്‍ പ്രിന്‍ററുകള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. സ്കീമില്‍ പങ്കെടുക്കാന്‍ സാധനം വാങ്ങി കഴിയുമ്പോള്‍ ഉപഭോക്താവ് 72630 30004 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ അയക്കണം. തുടര്‍ന്ന് അപേക്ഷിക്കാനുള്ള ഫോമിനൊപ്പം അവര്‍ക്ക് എസ്എംഎസ് ആയി ലിങ്ക് ലഭിക്കും.
ഉല്‍സവാഘോഷങ്ങള്‍ ഇന്ത്യ ഇഷ്ടപ്പെടുന്നു, ഡിസ്ക്കൗണ്ടുകളും ഓഫറുകളും എല്ലാവരും പ്രതീക്ഷിക്കുന്നു, ന്യൂഇയറും പ്രധാനപ്പെട്ട അവസരമാണെന്നും 2022 തുടക്കം ആഘോഷമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും ലക്ക് ബൈ ചാന്‍സ് ഹംഗാമയിലൂടെ 50 ലക്ഷം രൂപവരെ മൂല്യമുള്ള സമ്മാനങ്ങളാണ് നല്‍കുന്നതെന്നും ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ക്ച്ചറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ഇവിപിയും ബിസിനസ് മേധാവിയുമായ ശ്യാം മോട്ട്വാനി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 75 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...