കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അതേസമയം പുതുവര്‍ഷത്തില്‍ ആദ്യമായാണ് ഇന്ധന വില വര്‍ധിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണ വിലയിടിയുന്നതാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയിലും ഡീസലിന് 66.99 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70.75 രൂപയും 66.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 70.44 രൂപയിലും ഡീസലിന് 65.72 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യ തലസ്ഥാനത്ത് പെട്രോളിന് 68.5 രൂപയായപ്പോൾ ഡീസലിന് 62.24 രൂപയും മുംബൈയിൽ പെട്രോളിന് 74.16 രൂപയും ഡീസലിന് 65.11 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയിൽ നിരന്തരം ഇങ്ങനെ കുറവുണ്ടാകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രതിഭാസം തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
രാജ്യത്ത് ഇന്ധന വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം. പെട്രോൾ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോൾ ഡീസൽ വില ഒൻപത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.