October 25, 2024

Login to your account

Username *
Password *
Remember Me
Author

Author

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഇളക്കി മരഉരുപ്പടികളിലെ ജീർണത മാറ്റി ഓട് വിരിക്കുന്ന ജോലികൾ പൂർത്തിയായി.
രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള കണക്കെടുപ്പ് നടക്കുമ്പോൾ കേരളം മാതൃകയാണ്.
കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരഭങ്ങൾക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്.
വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുൻകൂട്ടിയറിയിക്കാതെ സന്ദർശനം നടത്തി. ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ക്രമക്കേടുകൾ കണ്ടെത്തി.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം.
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍ അലംഭാവം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മ്യാൻമറിലെ രോഹിൻഗ്യൻ മുസ്ലിങ്ങളുടെ വംശഹത്യക്കും കൂട്ടപ്പലായനത്തിനും അഞ്ച്‌ വർഷം. 2017 ആഗസ്‌ത്‌ 25നാണ്‌ രാഖിനെ പ്രവിശ്യയില്‍ ആയുധധാരികളും പട്ടാളവും രോഹിൻഗ്യൻ മുസ്ലിങ്ങളെ ആക്രമിച്ചത്‌. മുന്നൂറോളം ഗ്രാമങ്ങളിലെ വീടുകൾക്ക്‌ തീയിട്ടു. നൂറോളം പേർ കൊല്ലപ്പെട്ടു.
നെഹ്റുട്രോഫി വള്ളംകളിയിൽ ഒമ്പത് വിഭാഗങ്ങളിലായി 79 വള്ളം മാറ്റുരയ്‌ക്കും. അവസാന ദിവസമായ വ്യാഴാഴ്‌ച 23 വള്ളം രജിസ്‌റ്റർചെയ്‌തു. ചുണ്ടൻ വിഭാഗത്തിൽ 22 വള്ളമുണ്ട്. ചുരുളൻ മൂന്ന്‌, ഇരുട്ടുകുത്തി എ അഞ്ച്‌, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 13, വെപ്പ് എ- ഒമ്പത്‌, വെപ്പ് ബി അഞ്ച്‌, തെക്കനോടി തറ- മൂന്ന്‌, തെക്കനോടി കെട്ട് മൂന്ന്‌ എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങളുടെ എണ്ണം.
ചരിത്രത്തിലാദ്യമായി സുപ്രീം കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നു. കോടതി നടപടികള്‍ ഇന്ന് ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ അവസരം. ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയബഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ അവസരം.