നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോററായ ഇഷിക ഫൈസി ഗാലക്‌സി എസ് 21 അൾട്രാ 5ജിയിലെ സ്പേസ് സൂം ഉപയോഗിച്ച് കശ്മീരിലെ വ്യത്യസ്ത വൈൽഡ്‌ലൈഫ് പകർത്തിയെടുക്കുന്നു.
അൾട്രാ വൈഡ്, വൈഡ് ആംഗിൾ, 3എക്സും, 10എക്സും ഡ്യുവൽ സൂം ടെലിഫോട്ടോ ലെൻസുകൾ എന്നിങ്ങനെ നാല് വ്യത്യസ്ത ലെൻസുകളുള്ള പ്രോ-ഗ്രേഡ് 108എംപി ക്യാമറയാണ് ഗാലക്‌സിഎസ് 21 അൾട്രാ 5ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗുരുഗ്രാം - ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡായ സാംസങ് നാഷണൽ ജിയോഗ്രാഫിക് ട്രാവലർ ഇന്ത്യയുമായി ചേർന്ന് #UncoverTheEpic ആരംഭിച്ചു. ഇത് വരെയും ആർക്കും അത്ര എളുപ്പത്തിൽ കണ്ടെത്താനാകാത്ത വന്യജീവികളുടെ ചിത്രം പകർത്താൻ ഫിലിം മേക്കറും നാഷണൽ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററുമായ ഇഷിക ഫൈസി അതിമനോഹരമായ കശ്മീർ താഴ്‌വരയിലേക്ക് യാത്ര ചെയ്തു. സ്‌പേസ് സൂം പോലുള്ള മുൻനിര ഗാലക്‌സി എസ് 21 അൾട്രാ 5 ജിയുടെ ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകളിലൂടെ ഹിമാലയൻ ബ്ലാക്ക് ബെയറിന്റെ അതിശയകരമായ ഷോട്ടുകൾ ഇഷിക ദൂരെ നിന്ന് പകർത്തിയെടുത്തു.