കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ 35-ാം കേരള ശാസ്ത്ര കോൺഗ്രസ് ഫെബ്രുവരി 10 മുതൽ 14 വരെ ഇടുക്കി പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഇൻ ഹ്യൂമൻ വെൽഫെയർ എന്ന വിഷയത്തെ ആസ്പദമാക്കിയാകും ഇത്തവണ ശാസ്ത്ര കോൺഗ്രസ് നടക്കുക. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സയൻസ് എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്. അഗ്രികൾച്ചർ ആൻഡ് ഫുഡ് സയൻസ്, ബയോടെക്നോളജി, കെമിക്കൽ സയൻസ്, എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, എൻവയോൺമെന്റൽ സയൻസ്, ഫോറസ്ട്രി ആൻഡ് വൈൽഡ് ലൈഫ്, ഫിഷറീസ് ആൻഡ് വെറ്ററിനറി സയൻസ്, ഹെൽത്ത് സയൻസ്, ലൈഫ് സയൻസ്, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, സയറ്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നീ മേഖലകളുമായി ബന്ധപ്പെട്ട ടെക്നിക്കൽ സെഷനുകളുമുണ്ടാകും.