തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം 50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന എന്ന വാൽനക്ഷത്രത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. 50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7 മുതൽ 10 നിരീക്ഷിക്കുന്നതിനുള്ള സൗകര്യം തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 20 രൂപ. വിദ്യാർഥികൾക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്കും 15 രൂപ. വിശദവിവരങ്ങൾക്കും ബുക്കിംഗിനും 7012699957, 9744560026, 0471-2306024 എന്നീ നമ്പരുകളിലോ, ksstmtvm@gmail.com എന്ന ഇമെയിൽ മുഖേനയോ ബന്ധപ്പെടാം. ഈ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 8 വരെ മ്യൂസിക്കൽ ഫൗണ്ടനും ലേസർ പ്രദർശനവും ഉണ്ടായിരിക്കും.