തിരുവനന്തപുരം: അതിവേഗം ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികതയോടെ ജിടി സീരീസില്‍ നിയൊ 3ടി അവതരിപ്പിച്ച് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി. 5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 80വോട്സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ് സവിശേഷതയുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 5ജി ഫ്ളാഗ്ഷിപ് പ്രൊസസറാണ് പുതിയ ഫോണിനുള്ളത്. 120ഹെഡ്സ് ഇ4 എമോലെഡ് ഡിസ്പ്ലേ, 64എംപി മെയിന്‍ ക്യാമറ, 16എംപി വൈഡ് ആങ്കിള്‍ സെല്‍ഫി ക്യാമറ, വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപര്‍ കൂളിങ് സിസ്റ്റം, ഡോള്‍ബി അറ്റ്മോസ് ഡ്യുവല്‍ സ്റ്റീരിയൊ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട് റിയല്‍മി ജിടി നിയൊ 3ടിക്ക്.