കൊച്ചി: ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ 'പോവ 3' പുറത്തിറക്കി. ഗെയ്മിങ് പ്രേമികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ മോഡല്‍ 33 വാട്ട്സ് ഫ്ളാഷ് ചാര്‍ജറും, 7000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. 180 ഹെര്‍ട്സ് ടച്ച് സാമ്പിള്‍ റേറ്റ്, മെമ്മറി ഫ്യൂഷന്‍ സാങ്കേതികവിദ്യ വഴി 11ജിബി വരെയുള്ള അള്‍ട്രാ ലാര്‍ജ് മെമ്മറി, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയ്ക്കൊപ്പം ഹീലിയോ ജി88 പ്രൊസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
ടെക്നോ പോവ 3 രണ്ട് വേരിയന്‍റുകളില്‍ ലഭ്യമാണ്. മെമ്മറി ഫ്യൂഷന്‍റെ സഹായത്തോടെ 6ജിബി വേരിയന്‍റിന്‍റെ റാം 11 ജിബി വരെയും 4ജിബി വേരിയന്‍റിന്‍റെ റാം 7ജിബി ആയും വര്‍ധിപ്പിച്ച് അധിക വേഗതയും മെമ്മറി കാര്യക്ഷമതയും നല്‍കാം. 128ജിബി വരെയുള്ള ഇന്‍റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം.
മൊബൈല്‍ ഗെയിമിംഗ് വിപണിയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. 2025 ഓടെ പ്രതിവര്‍ഷം 38 ശതമാനം എന്ന വളര്‍ച്ചാ നിരക്കില്‍ 3.9 ബില്യണ്‍ മൂല്യം ആകുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോസസ്സറുകള്‍, കൂടുതല്‍ വേഗതശേഷി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയുള്ള ഗെയിമിംഗ് ഉപകരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആസ്വാദകരമായൊരു ഗെയിമിംഗ് അനുഭവം ഇത് ലഭ്യമാക്കുമെന്ന് ടെക്നോ മൊബൈല്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
ഇലക്ട്രിക് ബ്ലൂ, ടെക് സില്‍വര്‍, ഇക്കോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ടെക്നോ പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. 4ജിബി വേരിയന്‍റിന് 11,499 രൂപയും 6ജിബി വേരിയന്‍റിന് 12,999 രൂപയുമാണ് വില.