70-ലധികം കോളേജുകളില്‍ നിന്നുള്ള 173 ടീമുകള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു; ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 25 ടീമുകളില്‍ നിന്ന്, അഞ്ച് ടീമുകളെ വിജയികളായി തിരഞ്ഞെടുത്തു
വിജയികള്‍ക്ക് യു എസ് ടി യിലെ ടെക്നോളജി ആര്‍ക്കിടെക്ടുകളുമായി സംവദിക്കാനും, അവരുടെ ആശയത്തിലൂന്നിക്കൊണ്ടുള്ള പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും അവസരം ഉണ്ടാകും
തിരുവനന്തപുരം, ഏപ്രില്‍ 27, 2022: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. ഹാക്ക് ഫോര്‍ ടുമാറോ എന്ന പേരില്‍ യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസില്‍ നടന്ന ഹാക്കത്തോണ്‍, പരമ്പരാഗത അക്കാദമിക് പരിതസ്ഥിതിയില്‍ നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രൊഫഷണല്‍ ഇടവേള അനുഭവിക്കുന്നതിനും സപ്ലൈ ചെയിനുകള്‍ ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള ഫലപ്രദവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുവാനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു 'ഇന്നവേറ്റിംഗ് ടുവേര്‍ഡ് നെറ്റ് സീറോ' എന്ന പ്രമേയത്തോടെയുള്ള യു എസ് ടിയുടെ ഹാക്ക് ഫോര്‍ ടുമാറോ ഹാക്കത്തോണ്‍.
70-ലധികം കോളേജുകളില്‍ നിന്നായി 173 ടീമുകള്‍ ഹാക്കത്തോണിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ നിന്നും 25 ടീമുകളെയണ് ഓഫ്ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ടാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. 10 ദിവസങ്ങളിലായി വിവിധ റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ 'ഹ്യൂമന്‍ സെന്റേര്‍ഡ് ഡിസൈന്‍' എന്ന വിഷയത്തില്‍ യു എസ് ടിയുടെ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു രാജശേഖരനും, 'സസ്‌റ്റൈനബിള്‍ ഇന്നോവേഷന്‍' എന്ന വിഷത്തില്‍ യു എസ് ടി ക്ലയന്റ്‌റ് പാര്‍ട്ട്ണര്‍ തന്‍വീര്‍ മുഹമ്മദ്അസീസും സംസാരിച്ചു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ രഞ്ജന എച്ച്, അമൃത എ നായര്‍, അഭിജിത് നാരായണ്‍ എസ്, അനുപമ പി എന്നിവരടങ്ങിയ സൂസി ടെക്കീസ് എന്ന ടീമാണ് മത്സരത്തില്‍ വിജയികളായത്. കോതമംഗലം, മാര്‍ അത്ഥനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സുജീത് ബി, മെറിന്‍ മേരി ജോസി, ജോണ്‍ രാജു, ഷഫ്‌ന കെ വി എന്നിവരടങ്ങുന്ന ഫയര്‍ഫോക്‌സ് ടീമാണ് ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ്. തിരുവനന്തപുരം മോഹന്‍ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ക്രിസ് ഹാരിസ്, മാളവിക ജെ എം, രേഷ്മ ബി, എ കമല്‍ജിത്ത് എന്നിവരടങ്ങുന്ന ദ സ്ട്രാറ്റജിസ്റ്റ്‌സ് ടീം രണ്ടാം റണ്ണേഴ്സ് അപ്പുമായി.
യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയും സീനിയര്‍ ഡയറക്ടറുമായ ശില്‍പ മേനോന്‍, വര്‍ക്ക് പ്‌ളേസ് മാനേജ്മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്റ്റര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ ജയശ്രീ, അപാക് മേഖലയിലെ സെയ്ല്‍സ് ഓപ്പറേഷന്‍സ് മേധാവി അജയ് സുധാകരന്‍, പബ്ലിക്ക് സെക്റ്റര്‍ ആഗോള മേധാവി ഹരി ചന്ദ്രശേഖരന്‍, അപാക്ക് അലയന്‍സ് പാര്‍ട്ണര്‍ ഭവേഷ് ശശിരാജന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് ടീമുകള്‍ നടത്തിയ അവതരണങ്ങള്‍ വിശദമായി വിലയിരുത്തിയതും വിജയികളെ തിരഞ്ഞെടുത്തതും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പതിനായിരം രൂപ വിലമതിക്കുന്ന ലേര്‍ണിംഗ് ക്രെഡിറ്റുകളും , യു എസ് ടി യുടെ മുന്‍ നിര നേതൃ നിരയിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയത്തിനുള്ള അവസരവും നല്‍കി. വിജയികള്‍ക്ക് യു എസ് ടിയിലെ ടെക്‌നോളജി ആര്‍ക്കിടെക്റ്റുകളുടെ സഹായത്തോടെ അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ക്കനുസരിച്ചുള്ള പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കാനും അവസരം നല്‍കും. കൂടാതെ, യു എസ് ടി യില്‍ സ്ഥിര ജീവനക്കാരായി ചേര്‍ന്ന് ഈ ഉല്‍പ്പനങ്ങള്‍ വികസിപ്പിക്കാനും വിജയികള്‍ക്ക് അവസരം നല്‍കും.