April 16, 2024

Login to your account

Username *
Password *
Remember Me

13-ാമത് നാഷണല്‍ ട്രൈബല്‍ യൂത്ത് എക്‌സ്‌ചെയ്ഞ്ച് പ്രോഗ്രാം; ടെക്‌നോപാര്‍ക്കിന്റെ അതിഥികളായി വിദ്യാര്‍ത്ഥികള്‍

13th National Tribal Youth Exchange Program; Students as guests of Technopark 13th National Tribal Youth Exchange Program; Students as guests of Technopark
തിരുവനന്തപുരം: 13-ാമത് നാഷണല്‍ ട്രൈബല്‍ യൂത്ത് എക്‌സ്‌ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിന്റെ അതിഥികളായി ജാര്‍ഘണ്ഡിലെയും ഛത്തീസ്ഗഡിലെയും വിദ്യാര്‍ത്ഥികള്‍. മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സിന് കീഴിലെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് നവ്യ അനുഭവമായി. ഐ.ടി മേഖലയെപ്പറ്റിയും കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ സൗകര്യങ്ങളെപ്പറ്റിയും വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു. പാര്‍ക്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ കേരളത്തിലെ ഐ.ടി പാര്‍ക്കുകളെപ്പറ്റി വിശദീകരിക്കുകയും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കുഞ്ഞഹമ്മദ് .കെ, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അലി സാബ്രിന്‍, മാസ്റ്റര്‍ ട്രെയ്‌നര്‍ എം. ബ്രഹ്‌മവായകം മഹാദേവന്‍, ടെക്‌നോപാര്‍ക്ക് ഐ ആന്‍ഡ് ആര്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഭിലാഷ് ഡി.എസ് പങ്കെടുത്തു.
ജാര്‍ഘണ്ഡിലെ ഹസാരിബാഗ്, ഗുംല, പലാമു, കുന്തി ജില്ലകളിലെയും ഛത്തീസ്ഗഡിലെ കൊണ്ടഗണ്‍ ജില്ലയിലെയുമുള്‍പ്പടെ ആകെ 200 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഈ മാസം 21ന് കേരളത്തിലെത്തിയ സംഘം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മന്ത്രിമാരുള്‍പ്പടെ പ്രമുഖരുമായി സംവദിക്കുകയും ചെയ്തു. ഇന്നലെ ടെക്‌നോപാര്‍ക്കിന് പുറമേ കിന്‍ഫ്ര പാര്‍ക്കും കോവളവും വേളി ടൂറിസ്റ്റ് വില്ലേജും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഒരാഴ്ച്ചത്തെ സന്ദര്‍ശനവും പരിപാടികളും പൂര്‍ത്തിയാക്കി സംഘം 27ന് മടങ്ങും. കൈമനം റീജിയണല്‍ ടെലികോം ട്രെയ്‌നിങ് സെന്ററില്‍ നടക്കുന്ന ക്യാംപ് സമാപനത്തില്‍ 27ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.