കോഴിക്കോട്: മത്സ്യ-മാംസ വിതരണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്രഷ് റ്റു ഹോം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്നു. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന റീബൂട്ട്'22 മെഗാ ജോബ് ഫെയറിലാണ് സാങ്കേതിക വിഭാഗങ്ങളിലുള്‍പ്പെടെ 25 ല്‍ പരം അവസരങ്ങളുമായി ഫ്രഷ് റ്റു ഹോം എത്തുന്നത്.
സാങ്കേതിക മേഖലയില്‍ കഴിവുറ്റ പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കും ചേര്‍ന്നാണ് റീബൂട്ട്'22 സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള വ്യക്തിഗത തൊഴില്‍ മേള മാര്‍ച്ച് 27ന് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ നടക്കും.
ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യം മുക്തമായി വരുന്ന അവസ്ഥയിലാണ് ഇത്തരത്തിലൊരു ജോബ് ഫെയര്‍ സംഘടിപ്പിക്കപ്പെടുന്നു എന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. മലബാര്‍ മേഖലയിലെ ആയിരക്കണക്കിന് പുതിയ പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഇത് സഹായിക്കും. ഫ്രഷ് റ്റു ഹോം പോലുള്ള സ്ഥാപനങ്ങളുടെ ഇത്തരം നീക്കം കേരളത്തിലെ പുതിയ പ്രോഗ്രാമര്‍മാര്‍ക്ക് സാങ്കേതിക മേഖലയില്‍ മികച്ച തുടക്കം ലഭിക്കുന്നതിനും മികച്ച ഒരു സ്ഥാപനത്തില്‍ അവരുടെ കരിയര്‍ ആരംഭിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ സാങ്കേതിക രംഗത്തെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും വളരുന്നതിനുമുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളില്‍ അതിശക്തമായ സാന്നിധ്യമുള്ള ഫ്രഷ് റ്റു ഹോം ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
'ഫ്രഷ് റ്റു ഹോമില്‍ ഞങ്ങള്‍ക്ക് വേണ്ടത്, അത്യധികം സങ്കീര്‍ണ്ണമായ സാങ്കേതിക ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു മികച്ച പ്രതിഭയെയാണ്. പുതിയ വിവരങ്ങള്‍, ആശയങ്ങള്‍ എന്നിവ അതിവേഗം ഉള്‍ക്കൊള്ളുന്ന, നമ്മുടെ പഠന സംസ്‌കാരത്തിലേക്ക് രൂപപ്പെടുത്താന്‍ കഴിയുന്ന ഉത്സാഹികളായ പഠിതാക്കളെയാണ് ഞങ്ങള്‍ തിരയുന്നത്,'' ഫ്രഷ് റ്റു ഹോം സി.ടി.ഒ ജയേഷ് ജോസ് പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കളുടെ ആഗോള ആവശ്യകതകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരും മികച്ച നൈപുണ്യമുള്ളവരുമായ വ്യക്തികള്‍ക്കാണ് ഈ ജോബ് ഫെയര്‍ മുഖേന ഫ്രഷ് റ്റു ഹോം അവസരമൊരുക്കുന്നത്. ഇത്തരത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ തീവ്രപരിശീലനത്തിന് ശേഷം കോഴിക്കോട് ഓഫീസില്‍ ജോലി നല്‍കുമെന്നും ജയേഷ് ജോസ് കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരമൊരുക്കിയ റെക്കോര്‍ഡിനു ശേഷം നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് റീബൂട്ട്'22 മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്നത്. ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് കാലിക്കറ്റും കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടിയും (കാഫിറ്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് നാസ്‌കോം, എന്‍.ഐ.ടി-കാലിക്കറ്റിലെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജി-ടെക് എന്നിവയുടെ പിന്തുണയുണ്ട്.
രജിസ്റ്റര്‍ ചെയ്യുന്നതിനായി: https://www.cafit.org.in/reboot-registration/