November 21, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി പ്രിൻ്റർ പുറത്തിറക്കി സിംപ്ലിഫോർജ്

Simplyforge launches India's largest 3D printer Simplyforge launches India's largest 3D printer
കൊച്ചി: ഇന്ത്യയിലെ പ്രശസ്ത നിർമാണ ദാതാക്കളായ സിംപ്ലിഫോർജ് ക്രിയേഷൻസ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 3ഡി പ്രിൻ്റർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ റോബോട്ടിക് കൺസ്ട്രക്ഷൻ 3ഡി പ്രിന്റർ ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു ഉദ്ഘാടനം ചെയ്തു.
3ഡി പ്രിന്ററിന് ലാൻഡ്‌സ്‌കേപ്പിംഗ് ഘടകങ്ങൾ, ഫർണിച്ചറുകൾ, പ്രതിമകൾ, മതിൽ മുൻഭാഗം എന്നിവയുടെയല്ലാം പൂർണ്ണമായ സിവിൽ ഘടനകളിലേക്ക് പ്രിന്റ് ചെയ്യാൻ കഴിയും. കൂടാതെ സിംപ്ലിഫോർജ് അതിന്റെ അനുബദ്ധ കൺസ്ട്രക്ഷൻ ഘടകമായ 'സിംപ്ലിക്രീറ്റ്' പുറത്തിറക്കുന്നതിലൂടെ ജിയോപോളിമറുകൾ, കളിമണ്ണ് പോലെയുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുമായി പ്രവർത്തിക്കാൻ പ്രിന്ററിന് കഴിയും. ഏറ്റവും കുറഞ്ഞ വെയ്‌സ്റ്റേജ് നിരക്ക്, ചുരുക്കിയ വിതരണ ശൃംഖല, വിഭവങ്ങളുടെ പരിമിതമായ ഉപയോഗം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
സിംപ്ലിഫോർജിന്റെ ശ്രദ്ധേയമായ ഈ കണ്ടുപിടിത്തത്തെ അഭിനന്ദിക്കുന്നുവെന്നും അവരുടെ വ്യവസായത്തിന്റെ ആവശ്യങ്ങൾക്കായി തുടർന്നും സഹായങ്ങൾ ലഭ്യമാക്കാനും സിദ്ദിപേട്ടിനെ ഇത്തരം നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായി സ്ഥാപിക്കാനും അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു പറഞ്ഞു.
"നിലവിൽ 3ഡി പ്രിന്ററിന് 7 മീറ്റർ വരെ വലുപ്പമുള്ള ഘടനകൾ അച്ചടിക്കാൻ കഴിയും.റോബോട്ടിക് കോൺക്രീറ്റ് 3ഡി പ്രിന്റർ ഡിസൈനർമാർക്ക് മികച്ച ഡിസൈൻ വൈദഗ്ധ്യവും സ്വാതന്ത്ര്യവും നൽകുന്നു, കൂടാതെ ഡിസൈനർമാർക്കും പ്രോജക്റ്റ് ഡെവലപ്പർമാർക്കും ഒരുപോലെ ഈ സംവിധാനം സഹായകരമാകുന്നു". സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സ്ഥാപകനും സിഒഒയുമായ ശ്രീ. അമിത് ഗുലെ പറഞ്ഞു.
തെലങ്കാനയിലെ, സിദ്ദിപേട്ടിലെ ചർവിത മെഡോസിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ സിംപ്ലിഫോർജ് ക്രിയേഷൻസ് സ്ഥാപകനും സിഒഒയുമായ അമിത് ഗൂലെ, സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സ്ഥാപകനും സിഇഒയുമായ ധ്രുവ് ഗാന്ധി എന്നിവർ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.