കാസര്‍കോട്: തൊഴിലാളി സംഘടനകളുടെ ദേശീയപണിമുടക്കില്‍ വലഞ്ഞ് കാസര്‍കോടും.കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലും ഹാജര്‍ തീരെ കുറവായിരുന്നു. മുപ്പതില്‍ താഴെ ജോലിക്കാര്‍ മാത്രമേ സിവില്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുള്ളു. കളക്റ്ററേറ്റില്‍ 19 പേര്‍ മാത്‌രമാണ് ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലിന് തുല്യമായിരുന്നു പണിമുടക്ക. അപൂര്‍വം ഹോട്ടലുകളും മരുന്ന് കടകളും മാത്രമാണ് ഇന്നലെ തുറന്നത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഓഫീസില്‍ എത്തിയത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷനില്‍ മുഴുവന്‍ ഓഫീ,ുകളും അടഞ്ഞു കിടന്നു. സമാനമായി നഗരസഭ ഓഫീസും ആര്‍ഢിഒ ഓഫീസും സബ്ട്രഷറിയും പ്രവര്‍ത്തിച്ചില്ല.അധ്യാപക യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ സ്‌കൂഷുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസുകളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും നിശ്ചലമായിരുന്നു. ചില സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവ്. സമരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അണി നിരന്നതായി ജില്ലാ സമരസമിതി കണ്‍വീനര്‍ ടികെ രാജന്‍ പറഞ്ഞു. ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെുടുത്തിരുന്നില്ല. തപാല്‍ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിലാണ്. കാസര്‍കോട്ടെ ബെഫി, എഐബിഇഎ എന്നീ രണ്ട് പ്രധാന ബാങ്കിങ് യൂണിയനുകള്‍ പണി മുടക്കിയതിനാല്‍ ബാങ്കിങ് മേഖലയിലും ജീവനക്കാര്‍ എത്തിയില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 71ഉം ഇന്നലെ ആളനക്കമുണ്ടായില്ല. 219 ജീവനക്കാരില്‍ 178പേരും സമരത്തില്‍ പങ്കെടുത്തതായി സമരസമിതി പറയുന്നു.