കൊച്ചി- പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യ്തു . സീഡ് ക്യാപിറ്റല്‍ ധനസഹായം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറുന്നതിനുള്ള സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടന്നു.
സൂക്ഷ്മ- ചെറുകിട- ഇടത്തരം ഉത്പന്നങ്ങളും കുടുംബശ്രീ ഉത്പന്നങ്ങളും വിപണനം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത് സര്‍ക്കാര്‍് പരിശോധിച്ച് വരികയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍്ക്കാര്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ. പദ്ധതി) രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ ലഭിക്കുന്നതാണ്.
ഒരു ജില്ല ഒരു ഉത്്പ്പന്നം എന്ന പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുക, ഉല്പാദനത്തിന് പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ആ ഉത്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് ഭക്ഷ്യ- സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എസ്. എച്ച്.ജി യുടെ ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്.എച്ച്.ജി അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. എസ്.എച്ച്.ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടി 35% സബ്‌സിഡി ലഭ്യമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി 1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായമായി 4,30,51,096/ (നാല് കോടി മുപ്പത് ലക്ഷത്തി അന്‍പത്തൊന്നായിരത്തി തൊണ്ണൂറ്റിയാറ് രൂപ) രൂപയാണ് നല്‍കുന്നത്. 14 ജില്ലകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്.
ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ-ബിപ്പ് ചെയര്‍മാനുമായ ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണവും കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടറും പി.എം. എഫ്.എം.ഇ.- കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ രാജമാണിക്യം ഐ.എ.എസ് സ്വാഗത പ്രസംഗവും നിര്‍വഹിച്ചു.
ചടങ്ങില്‍ കെ-ബിപ്പ് സി.ഇ.ഒ സൂരജ്.എസ് , എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം, എറണാകുളം കുടുംബശ്രീ മിഷന്‍് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിനി.എസ് എന്നിവര്‍ പങ്കെടുത്തു.
തൃശ്ശൂര്‍ കേരള അഗ്രികള്‍ചറല്‍് യൂണിവേഴ്‌സിറ്റി അഗ്രി ബിസിനസ്സ് ഇന്ക്യുബേറ്ററിന്റെ തലവന്‍ ഡോ. കെ.പി. സുധീര്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകളുടെ മോഡറേറ്റര്‍ പദവിയും ചടങ്ങിനു ശേഷമുള്ള പി.എം.എഫ്.എം.ഇ സ്‌കീം ആന്റ് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ സെഷനും കൈകാര്യം ചെയ്യ്തു. തുടര്‍ന്നുള്ള ഇന്ററാക്ടീവ് സെഷനില്‍ പാലും പാലിന്റെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും എന്ന വിഷയത്തില്‍് എറണാകുളം ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. എസ്. രതീഷ് ബാബുവും കൈതച്ചക്കയുടെ മൂല്യ വര്‍ദ്ധനവും കറി പൗഡര്‍, അച്ചാര്‍, ജാം, സ്‌ക്വാഷ് എന്നിവയുടെ നിര്‍മ്മാണവും എന്ന വിഷയത്തില്‍ എറണാകുളം വാഴക്കുളം പൈനാപ്പിള്‍് റിസര്‍്ച്ച് സ്റ്റേഷന്‍് അസിസ്റ്റന്റ് പ്രഫ. ഡോ. ടി. മായ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.