പൊങ്കാല കഴിഞ്ഞ് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം നഗരം വൃത്തിയായി. പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങുമ്പോൾ ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് നഗരം നിറഞ്ഞിരുന്നു. ഭക്തർ മടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. മുനിസിപ്പൽ ജീവനക്കാരും താത്കാലിക ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിച്ച് രാത്രി നഗരം വൃത്തിയാക്കി. ചെറുതും വലുതുമായ വാഹനങ്ങളിലാണ് പുതകൾ മാറ്റിയത്. മാലിന്യം നീക്കിയതിനു ശേഷം വലിയ ടാങ്കറുകളിൽ വെള്ളമെത്തിച്ച് റോഡുകൾ വെള്ളം തളിച്ച് വൃത്തിയാക്കുകയും ചെയ്തു. ആറു മണിയോടെ നഗരത്തിലെ മാലിന്യം നീക്കം ചെയ്തു.