November 22, 2024

Login to your account

Username *
Password *
Remember Me

വന്യജീവി സംഘർഷങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നത് : മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി സംഘർഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് വകുപ്പിന് പുതുതായി നൽകിയ ആംബുലൻസുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഭാരിച്ച ദൗത്യം നിറവേറ്റുന്ന ധീരമായ നിലപാടാണ് വനം വകുപ്പിന്റേത്. ഈ നിലപാടുകളെ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് വകുപ്പിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകിയ സഹായങ്ങൾ വകുപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ആംബുലൻസുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. മറയൂർ, വയനാട് വനം ഡിവിഷനുകളിലായാണ് ഈ ആംബുലൻസ് സേവനം ലഭ്യമാകുന്നത്.


വകുപ്പ് മേധാവി ഗംഗാസിംഗ് ഐഎഫ്എസ് അദ്ധ്യക്ഷനായ ചടങ്ങിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡും ആയ ആർ വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്, ബഡ്ജറ്റ് ആൻഡ് ഓഡിറ്റ്) ഡോ. പി പുകഴേന്തി ഐ എഫ് എസ്, അഡീഷണൽപ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ .എൽ ചന്ദ്രശേഖർ ഐഎഫ്എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (E&TW) & സ്‌പെഷ്യൽ ഓഫീസർ RKDP & KIIFB ജസ്റ്റിൻ മോഹൻ ഐ എഫ് എസ്, റീജിയണൽ ബിസിനസ് ഹെഡ് കേരള കോട്ടക് മഹീന്ദ്ര ബാങ്ക് വിജയ് ശിവറാം മേനോൻ ,മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം.ജി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.