November 22, 2024

Login to your account

Username *
Password *
Remember Me

ലീഗൽ മെട്രോളജി നിയമ ലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ്, 83.55 ലക്ഷം രൂപ പിഴ

ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 83.55 ലക്ഷം രൂപ പിഴ ഈടാക്കി. പെട്രോൾ പമ്പുകൾ, ടാങ്കർ ലോറികൾ, വെയ്ബ്രിഡ്ജുകൾ, ഗ്യാസ് ഏജൻസികൾ, റേഷൻ കടകൾ, അരി മില്ലുകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ, ബേക്കറികൾ, വ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, ഇലക്ട്രിക്കൽ ഷോപ്‌സ്, ആശുപത്രികൾ, ടെക്‌സ്‌റ്റൈൽസ് തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് മിന്നൽ പരിശോധനകൾ നടത്തിയത്. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കുറവ് വരുത്തിയുള്ള വിൽപ്പന, എം.ആർ.പി, തൂക്കം, നിർമാണ തിയതി തുടങ്ങിയ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളുടെ വിൽപ്പന, എം ആർ പിയേക്കാൾ ഉയർന്ന വില ഈടാക്കൽ, ത്രാസുകളും തൂക്കവും ഉപഭോക്താക്കൾക്ക് കാണാനാകാത്ത വിധത്തിൽ ഉപയോഗിക്കുകയും അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്ത സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് പ്രധാനമായും കേസ് രജിസ്റ്റർ ചെയ്തത്. മുദ്ര പതിക്കാത്ത മീറ്ററുകൾ ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ ഉടമകൾക്കെതിരെയും കേസെടുത്തു.


പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചുള്ള മിന്നൽ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ കാദർ അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് സുതാര്യം മൊബൈൽ ആപ്പിക്കേഷനി ലും www.lmd.kerala.gov.in ലും Legal Metrology Kerala ഫേസ്ബുക്ക് പേജിലും - cm.lmd@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലും കേന്ദ്ര സർക്കാരിന്റെ Dl UMANG മൊബൈൽ ആപ്ലിക്കേഷനിലും പരാതികൾ അറിയിക്കാം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.