ജില്ലാതല കേരളോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വാശിയേറിയ പോരാട്ടം . 52 പോയിന്റുകളുമായി വാമനപുരം ബ്ലോക്കും പോത്തൻകോട് ബ്ലോക്കും മുൻപിൽ. 46 പോയിന്റുമായി നേമം ബ്ലോക്ക് തൊട്ട് പിറകെയുണ്ട്. മാപ്പിളപ്പാട്ട് മത്സരത്തിൽ പാറശ്ശാല ബ്ലോക്കിലെ ഹരിനാരായണന് ഒന്നാം സ്ഥാനം ലഭിച്ചു . രണ്ടാം സ്ഥാനം നേമം ബ്ലോക്കിലെ അമൽജ്യോതി, നെടുമങ്ങാട് ബ്ലോക്കിലെ രേവതി നാഥ് എസ് എസ് എന്നിവർ പങ്കിട്ടു.
ലളിത ഗാനം പെൺകുട്ടികളുടെ വിഭാഗത്തിൽ വാമനപുരം ബ്ലോക്കിലെ സുധ.എൽ.ആർ ഒന്നാം സ്ഥാനവും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ദേവനന്ദ എ രണ്ടാം സ്ഥാനവും നേടി .
കോൽക്കളിയിൽ വർക്കല ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. നെടുമങ്ങാട് ബ്ലോക്കിലെ അമൃത എമ്മിന് കേരളനടനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു . രണ്ടാം സ്ഥാനം ചിറയിൻകീഴ് ബ്ലോക്കിലെ അനൂപ് എമ്മിനും ലഭിച്ചു. തിരുവാതിരകളിയിൽ നെടുമങ്ങാട് ബ്ലോക്കിനു ഒന്നാം സ്ഥാനവും പോത്തൻകോട് ബ്ലോക്കിനും നേമം ബ്ലോക്കിനും രണ്ടാം സ്ഥാനവും ലഭിച്ചു.
നെടുമങ്ങാട് ബ്ലോക്കിനാണ് മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം. ഒപ്പന മത്സരത്തിൽ പോത്തൻകോട് ബ്ലോക്ക് ഒന്നും വാമനപുരം ബ്ലോക്ക് രണ്ടും സ്ഥാനങ്ങൾ നേടി. കുച്ചുപ്പുടിയിൽ അനൂപ് എം.എസിനാണ് (ചിറയിൻകീഴ് ബ്ലോക്ക്) ഒന്നാം സ്ഥാനം കിട്ടിയത്. ശ്രീലക്ഷ്മിക്ക് (നേമം ബ്ലോക്ക്) രണ്ടാം സ്ഥാനവും ലഭിച്ചു. നേമം ബ്ലോക്കിലെ നിതിൻ രാജ് വി വയലിൻ ( ഈസ്റ്റേൺ) ഒന്നാം സ്ഥാനവും നന്ദു യു (വെള്ളനാട് ബ്ലോക്ക്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി . തബലയിൽ ഒന്നാം സ്ഥാനം ഗൗതം (വാമനപുരം ബ്ലോക്ക് ), രണ്ടാം സ്ഥാനം നിതിൻ രാജ് വി ( നേമം ബ്ലോക്ക്) എന്നിവർക്ക് ലഭിച്ചു.
രചന മത്സരങ്ങളിലും മികച്ച പ്രകടനങ്ങളാണ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്. ഉപന്യാസ രചനയിൽ പോത്തൻകോട് ബ്ലോക്കിലെ ലെനിൻ രാജ് ഒന്നാം സ്ഥാനവും തിരുവനന്തപുരം കോർപ്പറേഷനിലെ ഷീല എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രസംഗ(മലയാളം) മത്സരത്തിൽ ഹരികൃഷ്ണൻ ആർ.എസ്, (കിളിമാനൂർ ബ്ലോക്ക്) ഒന്നാം സ്ഥാനവും ലെനിൻ ലാൽ എം, (പോത്തൻകോട് ബ്ലോക്ക്) രണ്ടാം സ്ഥാനവും നേടി. പാറശ്ശാല ബ്ലോക്കിലെ സാന്ദ്ര എസിനാണ് ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം . കവിതാരചനയിൽ സുധീഷ് ചന്ദ്രൻ സി, (നെടുമങ്ങാട് ബ്ലോക്ക്) ഒന്നാം സ്ഥാനവും രാകേഷ് . ആർ, (വാമനപുരം ബ്ലോക്ക്) രണ്ടാം സ്ഥാനവും നേടി .
പോത്തൻകോട് ബ്ലോക്കിലെ മുഹമ്മദ് ഫഹീമിനാണ് കാർട്ടൂൺ രചനയിൽ ഒന്നാം സ്ഥാനം . അഖിൽ കെ.ബിക്ക് (വാമനപുരം ബ്ലോക്ക്) രണ്ടാം സ്ഥാനവും ലഭിച്ചു. ചിത്ര രചന വിഭാഗത്തിൽ അഖിൽ കെ.ബി, (വാമനപുരം ബ്ലോക്ക്) മുഹമ്മദ് ഫഹീം, (പോത്തൻകോട് ബ്ലോക്ക്) ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി.
മേളയുടെ അവസാന ദിനമായ ഇന്ന് ( ഡിസംബർ 11) നാടോടി പാട്ട്, വള്ളംകളി പാട്ട്, മോണോ ആക്ട്, മിമിക്രി, മൂകാഭിനയം, കഥാപ്രസംഗം, സംഘഗാനം, ദേശഭക്തിഗാനം, കവിതാലാപനം, ഫ്ലവർ അറേഞ്ച്മെന്റ്, മൈലാഞ്ചിയിടൽ, കളിമൺ ശില്പ നിർമ്മാണം എന്നിവ അരങ്ങേറും.