വയനാട്: ഗോത്രവിഭാഗം കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ബാങ്കും കാർഡും (ക്രിസ്റ്റ്യൻ ഏജൻസി ഓഫ് റൂറൽ ഡെവലപ്പ് മെൻ്റ്) സംയുക്തമായി ചേകാടി ഗവ. എൽ.പി. സ്കൂളിൽ സമ്പാദ്യ കൂട്ട് എന്ന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനയും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, ചിത്രരചനാ മത്സരവും പരിപാടിയോട് അനുബന്ധിച്ചു നടത്തി. ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സമ്പാദ്യ കൂട്ട് കുടുക്കയുടെ വിതരണം കാർഡ് ഗവേർണിംഗ് ബോഡി മെമ്പർ കുരുവിള മാത്യു നിർവഹിച്ചു ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുക്തി ഡി അഡിക്ഷൻ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ റവ. റെറ്റി ജോൺ സ്കറിയ, വാർഡ് മെമ്പർ രാജു എം., ഇസാഫ് ബാങ്ക് മാർക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ., വില്ലേജ് ഡെവലപ്മെന്റ് കമ്മിറ്റി മെമ്പർ കെ. എസ്. മല്ലൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സിന് എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ നേതൃത്വം നൽകി. അതോടൊപ്പം കൂട്ട് എന്ന ലഘുചിത്രവും പ്രദർശിപ്പിച്ചു.