തിരൂര്‍ : സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നുവെന്ന് ഭാരതീയ ജനത ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിധവകള്‍ക്ക് മാത്രമായി സൗജന്യ ധനസഹായം പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ഹിന്ദു പിന്നോക്ക വിഭാഗക്കരെ അവഗണിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും മതമില്ലാ എന്നിരിക്കെ ഹിന്ദു വിധവകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മത വിവേചനം കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെട്ടം പി വി ഹരിദാസന്റെ വീട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി. ആര്‍ രശ്മില്‍നാഥ്, ജില്ലാ ജന. സെക്രട്ടറി എ പത്മകുമാര്‍, ജില്ലാ സെക്രട്ടറി വി പി സഹദേവന്‍, ബി ജെ പി തിരൂര്‍ മണ്ഡലം പ്രസിഡന്റ് പരാരമ്പത്ത് ശശി, മണ്ഡലം ജന. സെക്രട്ടറി ഷിജു എ വി, സെക്രട്ടറി സുഭാഷ് മുത്തൂര്‍, ബാബു പി കെ, ബി ജെ പി വെട്ടം പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കെ, ജന. സെക്രട്ടറി രതീശ്, വാര്‍ഡ് കണ്‍വീനര്‍ പ്രമോദ് എം പി എന്നിവര്‍ സംസാരിച്ചു.
മോദിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടത്തി