മുംബൈ: യൂണിയൻ ലേണിംഗ് അക്കാദമികൾ (ULAs) എന്ന് നാമകരണം ചെയ്യപ്പെട്ട 9 ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് “സെന്റർ ഓഫ് എക്‌സലൻസ്” (CoEs) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചു.
ബാങ്കിന്റെ എച്ച്ആർ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റായ ''യൂണിയൻ പ്രേരണ''യുടെ ഈ അക്കാദമികൾ ബാങ്ക് എംഡിയും സിഇഒയുമായ എ. മണിമേഖലയാണ് മുംബൈയിൽ ഇന്ന് നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തത് . എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശ്രീ നിതേഷ് രഞ്ജൻ, ശ്രീ രജനീഷ് കർണാടക്, ശ്രീ നിധു സക്‌സേന എന്നിവരുൾപ്പെടെയുള്ള ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ബാങ്കിന്റെ കാഴ്ചപ്പാടിനെ മെച്ചപ്പെട്ടതാക്കുന്ന ടാലൻറ്റ് പൂൾ വികസിപ്പിക്കുന്നതിനും പഠനം കൂടുതൽ ഉൾക്കൊള്ളുന്നതും നവീനവും പ്രചോദനകരവുമാക്കുന്നതിനും നിലവിലുള്ള ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് (എൽ ആൻഡ് ഡി) ഇക്കോസിസ്റ്റം പുനർരൂപകൽപ്പന ചെയ്യുന്നതിലാണ് പ്രോജക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ലീഡർഷിപ്പ് ഡെവലപ്‌മെന്റ്, കോർപ്പറേറ്റ് ബിസിനസ്, ക്രെഡിറ്റ്, റിസ്‌ക് മാനേജ്‌മെന്റ്, സ്ട്രാറ്റജി, അഗ്രി ഫിനാൻസ്, സെയിൽസ് & മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഡിജിറ്റലൈസേഷൻ തുടങ്ങിയ പ്രത്യേക ഡൊമെയ്‌നുകളിൽ ഈ യുഎൽഎകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ബാംഗ്ലൂർ, മംഗലാപുരം, മുംബൈ, ഹൈദരാബാദ്, ഭോപ്പാൽ, ലഖ്‌നൗ, ഗുഡ്ഗാവ് എന്നിവിടങ്ങളിലും ഈ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ യൂണിയൻ ബാങ്കിന് പദ്ധതിയുണ്ട്
യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് മികച്ച വൈദഗ്ധ്യം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീമതി മണിമേഖലൈ ഊന്നിപ്പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിനു മുൻകൈയെടുത്ത എല്ലാ ULA ടീമുകൾക്കും അവർ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് 18 ലക്ഷം കോടി എന്ന നാഴികക്കല്ല്, മറികടന്നതിനും അവർ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
തുടർപഠനം നൽകുന്നതിന്റെ ഭാഗമായി ബാങ്കിന്റെ തന്നെയും പുറത്തു നിന്നുള്ളതുമായ വിദഗ്ധർ പരിശീലകർ ULA- വഴി പരിശീലനം നൽകും. ബാങ്ക് ജീവനക്കാർക്കായി സർട്ടിഫിക്കേഷനുകൾക്കൊപ്പം ഏറ്റവും പുതിയ രീതിശാസ്ത്രങ്ങളോടുകൂടിയ അത്യാധുനിക പരിശീലനങ്ങൾ നൽകുന്നതിന് മറ്റ് സ്ഥാപനങ്ങളുമായും ULA-കൾ പങ്കാളികളാകും.
ഈ സമാരംഭത്തോടെ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിലെ എല്ലാ ജീവനക്കാർക്കും അവരുടെ ജീവിതകാലത്തുടനീളമുള്ള ആഗോളതലത്തിൽ മികച്ച പഠനാവസരങ്ങൾ നൽകുന്നതിനായി കാത്തിരിക്കുകയാണ്.