തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ 'അതിജീവിക്കാം ഒരുമിച്ച്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫേസ് ബുക്ക് ലൈവില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം, ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍, ഗൃഹ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്തു.
ഇനിയും പൂര്‍ണമായി അടച്ചിടലിലേക്ക് നമുക്ക് പോകാന്‍ കഴിയില്ല എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് 100 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. കുട്ടികളുടെ വാക്‌സിനേഷന്‍ 68 ശതമാനമായി. ഭയവും ആശങ്കയും വേണ്ട നമ്മള്‍ കോവിഡിനെ അതിജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എന്‍.എച്ച്.എം. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.