September 14, 2025

Login to your account

Username *
Password *
Remember Me

കുട്ടികള്‍ക്ക് 'ആശ്വാസ്' ടെലി കൗണ്‍സിലിംഗ് സംവിധാനവുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

Child protection team with 'Ashwas' tele-counseling system for children Child protection team with 'Ashwas' tele-counseling system for children
തിരുവനന്തപുരം/കാഞ്ഞങ്ങാട് : കുരുന്നുകള്‍ക്ക് കരുതലായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് സൗജന്യ ടെലികൗണ്‍സിലിംങ്ങ് സംവിധാനത്തിന് തുടക്കം കുറിച്ചു . കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളം എം.എസ്.ഡബ്ല്യൂ, സൈക്കോളജി എന്നിവയില്‍ ബിരുദാ നന്തര ബിരുദം നേടിയവരാണ് സംഘടനയ്ക്ക് വേണ്ടി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത്.സ്‌കൂള്‍ തുറന്ന ദിവസം മുതല്‍ തുടക്കം കുറിച്ച പദ്ധതിയില്‍ നിരവധി കുട്ടികളാണ് വിവിധ പ്രശ്‌നങ്ങളുമായി വിളിക്കുന്നത്. എല്ലാവരുടേയും പ്രശ്‌നങ്ങള്‍ ചുമതലപ്പെട്ട കൗണ്‍സിലര്‍മാര്‍ പരിശോധിച്ചാണ് പരിഹാരം നിര്‍ദ്ദേശിക്കുന്നത്.
കേരളത്തില്‍ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംഘടന സ്ഥാപിതമായിട്ട് നവംബര്‍ 26 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകും. ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 'ആശ്വാസ്' എന്ന പേരില്‍ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് 8281998415 എന്ന നമ്പറില്‍ വിളിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിഷയം പറഞ്ഞ് ആശ്വാസം നേടാന്‍ കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ വീട് വിട്ട് കാണാതായ മൂവായിരത്തോളം കുട്ടികളെ കണ്ടെത്താന്‍ സംഘടന അന്വേഷണത്തില്‍ പോലീസുമായി സഹകരിച്ചു. കാണാതാര യ അഞ്ഞൂറോളം കുട്ടികള്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ പോസ്റ്റര്‍ ഇറക്കി. കേരളത്തില്‍ വിവിധ ജില്ലകളില്‍ സ്‌കൂളിലും അല്ലാതെയും അഞ്ഞൂറിലധികം ബോധവല്‍കരണ ക്ലാസുകള്‍ നടത്തി. അത്യാസന്നനിലയില്‍ ഉള്ള കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ നിരവധി ആംബുലന്‍സ് മിഷനുകള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് വിജ്ഞാനവീഥി എന്ന പേരില്‍ നിരവധി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും നിരവധിമത്സരങ്ങള്‍ക്കും നേതൃത്വം നല്‍കി. ഗള്‍ഫില്‍ അകപ്പെട്ട കുട്ടികളെ നാട്ടില്‍ എത്തിക്കാന്‍ സംഘടന നേതൃത്വം നല്‍കി. പ്രളയ സമയത്ത് നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കി. ഇപ്പോള്‍ ആസ്റ്റര്‍ മിംമ്‌സുമായി സഹകരിച്ച് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നടത്തി വരുന്നു.
സംഘടനക്ക് പതിനാല് ജില്ലകളിലെയും കൂടാതെ സ്റ്റേറ്റ് ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഉള്‍പ്പെടെ 16 ഹെല്‍പ് ലൈന്‍ നമ്പര്‍ കുട്ടികള്‍ക്ക് സഹായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് .
50 ഓളം കൗണ്‍സിലര്‍മാരും സൈക്കോളജിസ്റ്റുകളും ഉള്‍പ്പെടുന്ന ടീമിനുള്ള ഓണ്‍ലൈന്‍ പരിശീലനം രണ്ട് ദിവസങ്ങളിലായി നടത്തി. ഫാദര്‍ ജെസ്‌മോന്‍ കല്‍പ്പറ്റ, ജോബിന്‍ ജോസ് കൊല്ലം, രേഷ്മ രാമചന്ദ്രന്‍ കാസര്‍ഗോഡ് എന്നിവര്‍ ട്രെയിനിങ് പരിപാടിക്ക് നേതൃത്വം നല്‍കി. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ ഒ ബേബി കെ ഫിലിപ്പോസ് പിറവം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഉമ്മര്‍ പാടലടുക്ക, ആര്‍ ശാന്തകുമാര്‍ തിരുവനന്തപുരം, വനിത ചെയര്‍പേഴ്‌സണ്‍ സുജമാത്യൂ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഹമൂദ് പറക്കാട്ട്,നാസര്‍കപൂര്‍ പാലക്കാട് പ്രമോദ് പയ്യന്നൂര്‍,മഹീന്‍കണ്ണ് തിരുവനന്തപുരം, മന്‍സൂര്‍ ആലപ്പുഴ, ഷിബുറാവുത്തര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാനസെക്രട്ടറി പി ഷാജി കോഴിക്കോട് സ്വാഗതവും സംസ്ഥാന ട്രഷറര്‍ സജി കെ ഉസ്മാന്‍ കുട്ടി നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...