May 04, 2024

Login to your account

Username *
Password *
Remember Me

64 -ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

തിരുവനന്തപുരം: 64 -ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നൽകി നിർവഹിച്ചു. കായികോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിവ്യൂ മീറ്റിങ്ങിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.വിവിധ കമ്മിറ്റികളുടെ പ്രവർത്തനം യോഗം പരിശോധിച്ചു.


ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്തുമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളും മെഡിക്കൽ സഹായവും ഉറപ്പുവരുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ നിർദേശിച്ചു.


തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. സംസ്ഥാന വിവിധ സ്‌കൂളുകളിൽ നിന്നായി 3,500 ലധികം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. 98 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. രാത്രിയും പകലുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.