November 21, 2024

Login to your account

Username *
Password *
Remember Me

യങ്‌ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌ഹുഡ് അക്കാദമി സമ്മർ ക്യാമ്പിലേക്ക്‌ അപേക്ഷിക്കാം

You can apply to the Young Blasters Sporthood Academy Summer Camp You can apply to the Young Blasters Sporthood Academy Summer Camp
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യൂത്ത് ഡെവലപ്മെൻ്റ് പ്രോഗ്രാം ആയ യങ് ബ്ലാസ്റ്റേഴ്‌സും സ്‌പോർട്‌ഹുഡ് അക്കാദമിയും ഫുട്‌ബോൾ സമ്മർ ക്യാമ്പിനായി ഒരുമിക്കുന്നു
കൊച്ചി: ഫുട്‌ബോളിലെ പുതുതലമുറയ്‌ക്കായി യങ്‌ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌ഹുഡ് അക്കാദമി ഫുട്‌ബോൾ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 4ന് ആരംഭിക്കുന്ന സമ്മർ ക്യാമ്പിൽ 4 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 60-ലധികം കേന്ദ്രങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വേനൽക്കാല ക്യാമ്പുകളിൽ ഒന്നാണിത്. യങ്‌ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌ഹുഡ് അക്കാദമിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി അക്കാദമിയിലെ ഫുട്‌ബോൾ കോഴ്‌സുകളെക്കുറിച്ച്‌ അറിയാനും ക്യാമ്പിലൂടെ കഴിയും. പ്രതിഭാശാലികളായ കുട്ടികളെ സ്കൗട്ട് ചെയ്ത് ഓരോ ജില്ലയിലെയും മികച്ച കേന്ദ്രങ്ങളിൽ എത്തിക്കുകയും സൗജന്യമായി പരിശീലനം നൽകുകയും ചെയ്യും. ഫുട്‌ബോളിലെ വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്കുള്ള ചവിട്ടുപടികൂടിയാണിത്‌.
കുട്ടികളുടെ താൽപര്യത്തിനും അഭിരുചിക്കും അനുസരിച്ച്‌ അവരുടെ മാതാപിതാക്കൾക്ക്‌ മുന്നിൽ രണ്ട് വ്യത്യസ്ത പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തേത്‌ 1999 രൂപയ്ക്ക് 4-ആഴ്‌ച ദൈർഘ്യമുള്ളത്‌. രണ്ടാമത്തേ്‌ 2999 രൂപയ്‌ക്ക്‌ 6-ആഴ്‌ച ദൈർഘ്യമുള്ളതും. ക്യാമ്പ് ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും, രാവിലെയോ വൈകുന്നേരമോ ഒരു മണിക്കൂർ ക്ലാസുകൾ. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെയും അവരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായവും കഴിവും അനുസരിച്ചായിരിക്കും ബാച്ചുകളായി തരംതിരിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കോച്ചിങ്‌ നിലവാരത്തിൽ പരിശീലനം നേടിയ അംഗീകൃത പരിശീലകരാണ് വേനൽക്കാല പരിശീലന ക്യാമ്പ് നിയന്ത്രിക്കുന്നത്.
“കോവിഡ്-19 കാരണം രണ്ട്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്‌സും സ്‌പോർട്‌ഹുഡും 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിലെ പ്രതിഭാധനരായ കുട്ടികൾക്കായി ഫുട്‌ബോൾ സമ്മർ ക്യാമ്പുകൾ നടത്തുന്നു. യങ്‌ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌ഹുഡ് അക്കാദമി നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ പരിശീലനമാണ്‌ കേരളത്തിലെ ഫുട്‌ബോൾ പ്രേമികളായ യുവതാരങ്ങൾക്ക്‌ ഞങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്‌. കേരളത്തിൽ 60-ലധികം കേന്ദ്രങ്ങളുണ്ട്‌. അതിനാൽ ഒരുപാട്‌ കുട്ടികൾക്ക്‌ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നു. ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് അവരുടെ വീടുകൾക്ക് അടുത്തുള്ള ക്യാമ്പുകളിൽ എത്തിച്ചേരാനും സാധിക്കും‐ സ്‌പോർട്‌ഹുഡിന്റെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അരുൺ വി നായർ പറയുന്നു.
“ഫുട്ബോൾ സമ്മർ ക്യാമ്പ് ഒരു ബഹുമുഖ സാമൂഹിക, വിദ്യാഭ്യാസ, കായിക പദ്ധതിയാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളുമായി വീണ്ടും ഇടപഴകാനുള്ള അവസരമുണ്ടാക്കുന്നു പുതിയ സൗഹൃദങ്ങൾ സൃഷ്‌ടിക്കേണ്ടതിന്റെ ഉത്തരാവാദിത്തത്തെക്കുറിച്ച്‌ ഇതിലൂടെ പഠിക്കാൻ കഴിയും. മറ്റൊരു രീതിയിൽ ക്യാമ്പിലൂടെ സാമൂഹിക കഴിവുകൾ വികസിപ്പിക്കാനും സാധിക്കുന്നു.
ഫുട്‌ബോൾ പ്രതിഭകളുടെ കഴിവുകളെ യോഗ്യരായ പരിശീലകരെ കൊണ്ട്‌ മെച്ചപ്പെടുത്താൻ കഴിയും എന്നതാണ്‌ ക്യാമ്പിന്റെ പ്രധാന നേട്ടം. ക്യാമ്പിൽ പങ്കെടുക്കുക വഴി പ്രൊഫഷണൽ രീതിയുമായി പരിചയപ്പെടാനുള്ള അവസരം കൂടിയാണ്‌ ലഭിക്കുക. സംസ്ഥാനത്തുടനീളമുള്ള കേന്ദ്രങ്ങളിൽ ചേരുന്നതിലൂടെ മികച്ച കളിക്കാർക്ക് ക്ലബ്ബിന്റെ പരിശീലന പിരമിഡിന്റെ അടിത്തറയാകാനുള്ള അവസരം ലഭിക്കും"‐ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യൂത്ത് ഡെവലപ്‌മെന്റ് മേധാവി ടോമാസ് ടോർസ് പറയുന്നു.
ക്യാമ്പിൽ ചേരുന്നതിന് ബന്ധപ്പെടുക: 8448449224, അല്ലെങ്കിൽ http://www.sporthood.in/ybsa സന്ദർശിക്കാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.